അവിടുത്തെ ആത്മാവ് എന്നെ പൊക്കിയെടുത്ത്, അവിടുത്തെ മുഖം
എനിക്കു കാണിച്ചുതന്നു.
കാരുണ്യവും സ്നേഹവും അനന്തമായ നന്മയും
അവിടുന്നെന്നോടു കാണിച്ചു..
അതിനുശേഷം അവിടുന്ന് എൻ്റെമേൽ അനുഗ്രഹങ്ങൾ വർഷിക്കുകയും
എൻ്റെ സഹോദരങ്ങളുമായി പങ്കുവയ്ക്കുന്നതിന് എനിക്ക് സമൃദ്ധമായി മന്നാ (പരിശുദ്ധാത്മാഭിഷേകം)
നൽകുകയും ചെയ്തു.
വിസ്മൃതിയുടെ ദേശത്തിലൂടെ അവിടുന്ന് എന്നോടൊപ്പം നടന്നു; മൃതരുടെ ഇടയിൽ നിന്ന് അവിടുന്ന് എന്നെ പൊക്കിയെടുത്തു..
എൻ്റെ ആത്മാവിന് ഓർമ്മ തിരിച്ചു നൽകിക്കൊണ്ട് അവിടുത്തെ വിസ്മരിക്കുന്നവരുടെയിടയിൽ നിന്ന്
അവിടുന്നെന്നെ ഉയിർപ്പിച്ചു.
ഓ,കർത്താവായ ദൈവമേ, ഞാൻ എപ്രകാരം കൃതജ്ഞതയുളളവളാണ്! ഓ, കർത്താവേ, അങ്ങയുടെ സ്നേഹമാധുര്യം ഞങ്ങൾ എല്ലാവരുടെമേലും ഉണ്ടായിരിക്കട്ടെ! കർത്താവ് എന്നേക്കും പുകഴ്ത്തപ്പെടട്ടെ.
ആമേൻ.
ഓ,കർത്താവായ ദൈവമേ, ഞാൻ എപ്രകാരം കൃതജ്ഞതയുളളവളാണ്! ഓ, കർത്താവേ, അങ്ങയുടെ സ്നേഹമാധുര്യം ഞങ്ങൾ എല്ലാവരുടെമേലും ഉണ്ടായിരിക്കട്ടെ! കർത്താവ് എന്നേക്കും പുകഴ്ത്തപ്പെടട്ടെ.
ആമേൻ.
("ദൈവത്തിലുളള യഥാർത്ഥജീവിതം" എന്ന സ്ന്ദേശ ഗ്രന്ഥത്തിൽ നിന്ന്)