(ഒരു കർമലീത്താ മൂന്നാം സഭാംഗവും ആറു കുട്ടികളുടെ അമ്മയുമായ മിസ്സിസ്സ് എലിസബത്ത് സാൻ്റോ എന്ന വിധവയ്ക്ക് ഈശോയും ദൈവമാതാവും നൽകിയ സന്ദേശങ്ങളിൽ നിന്ന്)
12-9-1963: കുമ്പസാരത്തിനു ശേഷം ഏറെ സഹനങ്ങൾ എൻ്റെമേൽ അയയ്ക്കപ്പെട്ടു. എല്ലായ്പോഴും സഹനങ്ങൾ ഒരുപോലെയായിരുന്നില്ല. ചിലപ്പോൾ സംശയങ്ങൾ കാരണം സഹിക്കേണ്ടി വന്നു. ചില സമയം പരിശുദ്ധ അമ്മയുടെ ആവശ്യപ്രകാരം, മരണമടയുന്നവർ സാത്താനുമായി നടത്തുന്ന പോരാട്ടത്തിൻ്റെ സഹനങ്ങൾ അനുഭവിച്ചു. മാതാവ് ആ സമയത്തു പറഞ്ഞു: "മരണാസന്നർക്കു വേണ്ടി ഈ സഹനങ്ങൾ സ്വീകരിക്കുക. എൻ്റെ കുഞ്ഞുമകളേ, നിനക്കറിയാമോ, എൻ്റെ സ്നേഹാഗ്നിജ്വാല ഭൂമിയിൽ കൊളുത്തപ്പെടുമ്പോൾ മരണാസന്നരായവരിലേക്ക് പ്രകാശം കടന്നുചെല്ലുകയും സാത്താൻ അന്ധനാക്കപ്പെടുകയും ചെയ്യും. നിൻ്റെ ജാഗരണത്തിലൂടെ സാത്താനും മരണമടയുന്ന വ്യക്തിയും തമ്മിലും പോരാട്ടം നിൽക്കും. സ്നേഹാഗ്നിജ്വാലയുടെ സൗമ്യപ്രകാശം മൂലം കഠിനഹൃദയരായ പാപികൾ പോലും മാനസാന്തരപ്പെടും. "