പുണ്യവാനായ യൗസേപ്പിന്
എണ്ണമില്ലാ ഗുണങ്ങൾ; ദിവ്യ -
ഉണ്ണിയെ കൈകളിൽ വച്ചുകൊണ്ടീടുക
ഗണ്യമാം പുണ്യമല്ലോ..
എണ്ണമില്ലാ ഗുണങ്ങൾ; ദിവ്യ -
ഉണ്ണിയെ കൈകളിൽ വച്ചുകൊണ്ടീടുക
ഗണ്യമാം പുണ്യമല്ലോ..
തെല്ലുനേരങ്ങളല്ല എത്രയോ
കൊല്ലങ്ങളോളമങ്ങ്
തിരുവല്ലഭനെ നിജ കൈകളിൽ വച്ചതു
ചില്ലറ ഭാഗ്യമാണോ...
കൊല്ലങ്ങളോളമങ്ങ്
തിരുവല്ലഭനെ നിജ കൈകളിൽ വച്ചതു
ചില്ലറ ഭാഗ്യമാണോ...
ശത്രുക്കളെ ഭയന്നു് ദിവ്യനാം
പുത്രനെ രക്ഷിക്കുവാൻ
നിനക്കെത്രയോ സങ്കടം സംഭവിച്ചു അവ
അത്രയും നീ സഹിച്ചു..
പുത്രനെ രക്ഷിക്കുവാൻ
നിനക്കെത്രയോ സങ്കടം സംഭവിച്ചു അവ
അത്രയും നീ സഹിച്ചു..
വേല ചെയ്തു ലഭിച്ച അൽപ്പമാം
കൂലി കൊണ്ടല്ലയോ നീ
ദിവ്യബാലനേയും മറിയത്തിനെയും പരി-
പാലനം ചെയ്തു പോന്നു...
അപ്പനെന്നു വിളിക്കാനങ്ങ്
എപ്പോഴും രക്ഷകൻ താൻ..
നിനക്കിപ്പദം കിട്ടിയല്ലോ പിതാവേ ഇതിന്നപ്പുറമെന്തു വേണ്ടൂ...
ഇത്തരം ഭാഗ്യമേറ്റ, മർത്ത്യരി-
ലുത്തമനായ താതാ
മമ ചിത്തമെല്ലാം തെളിഞ്ഞുത്തമയാകുവാൻ
സത്വരം കാത്തിടണേ..
കൂലി കൊണ്ടല്ലയോ നീ
ദിവ്യബാലനേയും മറിയത്തിനെയും പരി-
പാലനം ചെയ്തു പോന്നു...
അപ്പനെന്നു വിളിക്കാനങ്ങ്
എപ്പോഴും രക്ഷകൻ താൻ..
നിനക്കിപ്പദം കിട്ടിയല്ലോ പിതാവേ ഇതിന്നപ്പുറമെന്തു വേണ്ടൂ...
ഇത്തരം ഭാഗ്യമേറ്റ, മർത്ത്യരി-
ലുത്തമനായ താതാ
മമ ചിത്തമെല്ലാം തെളിഞ്ഞുത്തമയാകുവാൻ
സത്വരം കാത്തിടണേ..