പരിശുദ്ധ അമ്മ ഫാദർ സ്റ്റെഫാനോ ഗോബി വഴി വൈദികർക്കു നൽകിയ സന്ദേശം :
"എന്റെ വത്സലമക്കളേ, എന്റെ പുത്രനോട് നിങ്ങൾ കാണിക്കുന്ന സ്നേഹപ്രകടനങ്ങൾക്ക് നിങ്ങൾക്കെല്ലാം വളരെ നന്ദി. അവിടുന്ന് നിങ്ങളെ നോക്കി ആഹ്ളാദത്തോടുകൂടി പുഞ്ചിരിക്കുകയും ആർദ്രചിത്തനായി നിങ്ങളെ വീക്ഷിക്കുകയും ചെയ്യുന്നു.
പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ മാതാവാണു ഞാൻ. മനുഷ്യാവതാരസമയത്ത് ഞാൻ പ്രത്യുത്തരിച്ച 'അതെ' എന്ന വാക്കിലൂടെയാണ് ഞാൻ അപ്രകാരമായിത്തീർന്നത്. ഞാൻ ദൈവമാതാവാണ്; കാരണം, എന്റെ പുത്രൻ യേശു സത്യമായും ദൈവപുത്രനാണ്. പിതാവിന്റെ വചനം എന്റെ ഉദരത്തിലാകുവാൻ ഞാൻ വഴിയൊരുക്കി. അങ്ങനെ പരിശുദ്ധ ത്രിത്വത്തിലെ രണ്ടാമനും നിത്യനായ പിതാവിന്റെ പുത്രനുമായ യേശു നിങ്ങളുടെ സഹോദരനായി.
മനുഷ്യപ്രകൃതി സ്വീകരിച്ചതിലൂടെ വീണ്ടെടുപ്പിന്റെ പദ്ധതി നിറവേറ്റാൻ ക്രിസ്തുവിനു സാധിച്ചു. തിരുവവതാരത്തിന്റെ മാതാവായതു പോലെ വീണ്ടെടുപ്പിന്റെ കൂടെ മാതാവാണു ഞാൻ.
മനുഷ്യാവതാരത്തിന്റെ പ്രഥമനിമിഷം തുടങ്ങി വീണ്ടെടുപ്പാരംഭിക്കുകയും മാനുഷിക വ്യക്തിത്വത്തിനുടമയായിരുന്നതിനാൽ കുരിശുമരണത്തിന്റെ അവസാന നിമിഷം വരെ അതു നീളുകയും ചെയ്തു. പക്ഷേ, ദൈവമെന്ന നിലയിൽ സാധിക്കാത്തത് - സഹിക്കുവാനും കഷ്ടതകളനുഭവിക്കുവാനും മരിക്കുവാനും സ്വപിതാവിനു തന്നെത്തന്നെ ഒരു പരിഹാരബലിയായി അർപ്പിക്കുവാനും - മനുഷ്യാവതാരത്തിലൂടെ അവിടുത്തേക്കു സാധിച്ചു.
സ്നേഹിക്കുകയും അദ്ധ്വാനിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന യേശുവിനെ നിങ്ങൾ ശ്രദ്ധിക്കൂ.. നിത്യപുരോഹിതനായ ക്രിസ്തുവിന്റെ അമ്മ കൂടിയാണു ഞാനെന്നുള്ള അവബോധം നിങ്ങളിൽ ഉണർത്തുവാനായിരുന്നു മനുഷ്യാവതാരം മുതൽ കുരിശുമരണം വരെ അവിടുന്നു നടത്തിയ നിരന്തരമായ വൈദികവൃത്തി.
അതുകൊണ്ട് പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ യഥാർത്ഥ മാതാവു കൂടിയാണു ഞാൻ. അൾത്താരയിൽ സംഭവിക്കുന്ന രഹസ്യാത്മകമായ ഈ യാഥാർത്ഥ്യത്തിനായി, വീണ്ടും ഒരിക്കൽക്കൂടി അവനെ ജനിപ്പിക്കുവാൻ എനിക്കാവില്ല. ഈ ദൗത്യം എന്റെ വത്സലമക്കളേ, നിങ്ങളിലാണ് നിക്ഷിപ്തമായിരിക്കുന്നത്. നിങ്ങളുടെ ഈ പ്രവൃത്തിയും അമ്മയ്ക്കടുത്ത എന്റെ കടമയോടു സദൃശമാണ്. കാരണം, ബലിയർപ്പണ സമയത്ത് കൂദാശാവചനങ്ങൾ ഉച്ചരിക്കുന്നതിലൂടെ നിങ്ങളും എന്റെ പുത്രനു ജന്മം നൽകുകയാണ്.. നിങ്ങളുടെ പൗരോഹിത്യ കർമ്മത്തിലൂടെ കൂദാശാവചനങ്ങൾ ഉച്ചരിക്കുന്ന ആ നിമിഷം മുതൽ യേശു അവിടെ സന്നിഹിതനാണ്. നിങ്ങളുടെ മാനുഷികമായ 'അതെ'യിലൂടെ പരിശുദ്ധാത്മാവിന്റെ ശക്തിയേറിയ പ്രവർത്തനം വഴിയായി അപ്പവും വീഞ്ഞും ക്രിസ്തുവിന്റെ മാംസരക്തങ്ങളായി രൂപാന്തരപ്പെടുന്നു. അങ്ങനെ നിങ്ങൾക്കിടയിൽ യഥാർത്ഥമായും അവൻ വസിക്കുന്നതിന് ഈ പ്രവൃത്തിയിലൂടെ നിങ്ങൾ കാരണഭൂതരാകുന്നു...
ഒരമ്മയെന്ന നിലയിൽ പുത്രനു സമീപെ എപ്പോഴും ഞാനുണ്ട്. യേശു സന്നിഹിതനായിരിക്കുന്ന എല്ലാ സക്രാരികൾക്കും സമീപെ എന്നെയും നിങ്ങൾക്കു കാണാൻ കഴിയും..."