ഈശോ പറയുന്നു: "ശരിയായ പശ്ചാത്താപത്തോടുകൂടെ നിന്റെ ഉപേക്ഷകളെക്കുറിച്ച് നീ എന്നോടു പറയുമ്പോൾ എപ്പോഴും ഞാൻ ക്ഷമിക്കും. ശകാരിക്കാൻ വേണ്ടി, പരാജയങ്ങളും തെറ്റുകളും മാത്രം അന്വേഷിച്ചു നടക്കുന്ന ഒരുവനല്ല ഞാൻ. ഞാൻ മുഴുവനും നന്മ തന്നെയാണ്. എത്രയെളുപ്പത്തിലാണ് കൊച്ചുകുഞ്ഞുങ്ങൾ എന്റെയടുത്തു വരുന്നതെന്നു കാണുക. നിന്റെ ഹൃദയം ശിശുതുല്യമാക്കിക്കൊണ്ട് എന്റെയടുക്കൽ വരിക. എന്റെ സ്നേഹത്തെ കൂടുതൽ നന്നായി മനസ്സിലാക്കാൻ ശ്രമിച്ചുകൊണ്ട് നിന്നെത്തന്നെ പൂർണ്ണമായി ആ സ്നേഹത്തിനു സമർപ്പിക്കുക. പുഷ്പങ്ങളാലും തിരികളാലും ഒരുവൻ അൾത്താര എങ്ങനെ അലങ്കരിക്കുന്നുവെന്ന് നിനക്കറിയാം... എന്റെ സ്നേഹത്തിന് ഒരു അൾത്താര തീർക്കുക. ഇങ്ങനെ പറയുക; 'എന്റെ വലിയ സ്നേഹിതാ, ഇതാ ഒരു ത്യാഗം, ഒരു മൗനം, അവിടുത്തെ സ്നേഹത്തെപ്രതി ഒരു പുഞ്ചിരി....' നീ ചെയ്യുന്നതെല്ലാം സ്നേഹത്തിന്റെ ആഘോഷങ്ങളാകട്ടെ! നിസ്സംഗരായി എന്നെ കടന്നുപോകുന്നവർക്കു പകരം എനിക്ക് ആശ്വാസമായിരിക്കും അത്. സ്നേഹത്തിനു മാത്രമേ സ്നേഹത്തെ ആശ്വസിപ്പിക്കാൻ കഴിയൂ..."
(From 'He and I' by Gabrielle Bossis)