ഈശോ പറയുന്നു: "എന്റെ മക്കള്‍ അപകടത്തിലായിരിക്കുന്നുവെന്ന് ഞാന്‍ കാണുമ്പോള്‍ പലപ്പോഴും എന്നെ വിളിക്കാന്‍ പോലും ഞാന്‍ കാത്തുനില്‍ക്കാറില്ല എന്നോട് കൃതജ്ഞത കാണിക്കാത്ത ഒരു മകനെ സഹായിക്കാന്‍ പലപ്പോഴും ഞാന്‍ വേഗത്തില്‍ എത്താറുണ്ട്.
നിങ്ങള്‍ ഉറക്കമാണ്; അഥവാ ജീവിതത്തിന്റെ വിഷമതകളും ഉത്ക്കണ്ഠകളും കൊണ്ട് ബന്ധിതരാണ്. ഞാന്‍ നിങ്ങളെ നോക്കുകയും നിങ്ങള്‍ക്കായി പ്രാര്‍ഥിക്കുകയും ചെയ്യുന്നു നിങ്ങളുടെ കാര്യത്തില്‍ ഇടപെടാന്‍ സാധിക്കാതെ വരുന്നതാണ് എന്റെ ഏറ്റവും വലിയ ദുഃഖം. കാരണം ഞാന്‍ ഇടപെടാന്‍ നിങ്ങള്‍ അനുവദിക്കുന്നില്ല. നിങ്ങള്‍ക്ക് നിങ്ങളുടെ ഇഷ്ടാനുസരണം പ്രവര്‍ത്തിക്കുന്നതിലാണ് താത്പര്യം. അതിനേക്കാള്‍ ഹീനമായിരിക്കുന്നത് നിങ്ങളെ സഹായിക്കാന്‍ ദുഷ്ടാരൂപിയോട് നിങ്ങള്‍ ആവശ്യപ്പെടുന്നു എന്നതാണ്.അതെ; "എനിക്ക് നിന്നെ വേണ്ട; എനിക്ക് നിന്നോടു സ്നേഹമില്ല; എന്റെ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകൂ" എന്ന് ഒരു മകന്‍ സ്വന്തം അപ്പനോടു പറയുന്നതുപോലെയാണത്. "ദൂരെപ്പോകൂ" എന്ന് നിങ്ങള്‍ എന്നോടു പറയുന്നില്ലായിരിക്കാം; ജീവിതത്തിന്റെ ഉത്ക്കണ്ഠകള്‍ കൊണ്ടായിരിക്കാം നിങ്ങള്‍ ശ്രദ്ധയില്ലാത്തവരായിത്തീരുന്നത്. അപ്പോഴും നിങ്ങള്‍ വിളിക്കാന്‍ കാത്തുനില്‍ക്കാത്ത നിത്യ കാവല്‍ക്കാരനാണ് ഞാന്‍.
മനുഷ്യര്‍ എന്നെ വിളിക്കുന്നതു കേള്‍ക്കുക എത്ര ഇമ്പകരവും മാധുര്യം നിറഞ്ഞതുമാകുന്നു. ഞാന്‍ രക്ഷകനാണെന്നുള്ളത് അവര്‍ ഓര്‍ക്കുന്നുണ്ടല്ലോ എന്നത് ആനന്ദകരം തന്നെ. പ്രത്യേക ആവശ്യമില്ലാത്തപ്പോള്‍ ഒരാള്‍ എന്നെ സ്നേഹിക്കുകയും എന്നെ വിളിക്കുകയും ചെയ്യുമ്പോള്‍ എനിക്കുണ്ടാകുന്ന അപാരമായ സന്തോഷവും മഹത്വവും എത്രയാണെന്ന് പറയാനാവില്ല. അങ്ങനെ ഒരാള്‍ വിളിക്കുന്നതിന്റെ കാരണം അയാള്‍ ലോകത്തിലുള്ള മറ്റാരെയുംകാള്‍ എന്നെ സ്നേഹിക്കുന്നതുകൊണ്ടും 'ഈശോ, ഈശോ' എന്നു വിളിക്കുന്നത് അയാളെ സന്തോഷം കൊണ്ട് നിറയ്ക്കുന്നതു കൊണ്ടുമാകുന്നു. കുട്ടികള്‍ 'അമ്മേ അമ്മേ' എന്നു വിളിക്കുന്നതുപോലെ .... അപ്പോള്‍ തേനിന്റെ മാധുര്യമാണ് അവരുടെ അധരങ്ങളില്‍... കാരണം അമ്മേ എന്ന വാക്കില്‍ തന്നെ അമ്മയുടെ ചുംബനത്തിന്റെ മാധുര്യമുണ്ട്..
പത്രോസ് എന്തുകൊണ്ടാണ് അത്രയും ദൂരം വെള്ളത്തില്‍ക്കൂടി നടന്ന ശേഷം മുങ്ങാന്‍ തുടങ്ങിയത് ? കാരണം അവന്റെ മാനുഷികത അരൂപിയെ കവിഞ്ഞുപോയി.
പത്രോസ് വളരെയധികം വെറും മനുഷ്യനായിപ്പോയി. അവന്റെ സ്ഥാനത്ത് ജോണ്‍ ആയിരുന്നുവെങ്കില്‍ അമിതമായ തുനിവ് കാണിക്കുകയോ മനസ്സു മാറ്റുകയോ ചെയ്യുമായിരുന്നില്ല. പരിശുദ്ധി വിവേകവും ശക്തിയും പ്രദാനം ചെയ്യുന്നു. പത്രോസ് പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ മനുഷ്യനായിരുന്നു. മറ്റുള്ളവരെ വെല്ലുന്നതിന് അവന്‍ വെമ്പല്‍ കൊണ്ടു. അവന്‍ സ്നേഹിക്കുന്നതുപോലെ മറ്റാരും ഗുരുവിനെ സ്നേഹിക്കുന്നില്ലെന്ന് കാണിച്ചുകൊടുക്കുവാന്‍ നോക്കി; എന്നാല്‍ പാവം സൈമണ്‍; പരീക്ഷിക്കപ്പെട്ടപ്പോള്‍ അതിന്റെ ഫലം ശ്രേഷ്ഠതയില്‍ നിന്ന് എത്ര അകന്നുപോയി ... എങ്കിലും അത് ആവശ്യമായിരുന്നു. കാരണം, പിന്നീട് ഉദിച്ചുയരുന്ന എന്റെ സഭയില്‍ ഗുരുവിന്റെ കാരുണ്യം തുടര്‍ന്നു നിലനിര്‍ത്താനുള്ളത് അവനായിരുന്നല്ലോ ."