ജാലകം നിത്യജീവൻ: July 2012

nithyajeevan

nithyajeevan

Monday, July 30, 2012

സ്നേഹസംഭാഷണം

                                            (ഗബ്രിയേലി  ബോസിസ് എന്ന ഫ്രഞ്ചു വനിത, ഈശോയുമായി   നടത്തിയ സ്നേഹസംഭാഷണങ്ങളില്‍ നിന്ന്)  

1937 ജൂണ്‍ 12


ഈശോ: നിന്റെ ദിവസം നീ മൂന്നായി വിഭജിക്കണം. രാവിലെ നീ എഴുന്നേറ്റാലുടനെ നിന്നെത്തന്നെ സ്രഷ്ടാവായ പിതാവിനു സമര്‍പ്പിക്കണം;  സ്വന്തം പുത്രനെ നിനക്കു ഭക്ഷണമായിത്തരുന്ന പിതാവിന്. വിശുദ്ധ ബലിക്കു ശേഷം നിന്നില്‍ ആയിരിക്കുന്ന പുത്രന് നിന്നെത്തന്നെ സമര്‍പ്പിക്കണം. പിന്നെ, സ്നേഹം തന്നെയായ പരിശുദ്ധാത്മാവില്‍ ഉറങ്ങുക.
                         
               സംഗീതം മനുഷ്യനെ ഈ ലോകത്തില്‍ നിന്നുയര്‍ത്തുന്നു; എങ്കില്‍പ്പിന്നെ, എന്നെക്കുറിച്ച് ധ്യാനിക്കുന്നവര്‍ക്ക് പൂര്‍ണ്ണമായ സായൂജ്യത്തിലേക്കു വരാന്‍ കഴിയും എന്നതില്‍ നീ ആശ്ചര്യപ്പെടുന്നതെന്തിനാണ്‌ ? 


ജൂണ്‍ 27
          പിതാവിന്റെ കരങ്ങളില്‍ ഉണര്‍ന്നെഴുനേല്‍ക്കണമെന്ന് ഞാന്‍ നിന്നോട് ആവശ്യപ്പെട്ടില്ലേ? കാരണം നിന്റെ ഓരോ പ്രഭാതവും ഒരു പുതിയ സൃഷ്ടിയാണ്.
           പരിശുദ്ധാത്മാവില്‍ കിടന്നുറങ്ങണമെന്ന് ഞാന്‍ പറഞ്ഞില്ലേ? കാരണം നിന്റെ ബോധപൂര്‍വമായ അവസാനത്തെ ശ്വാസം സ്നേഹത്തോടെയായിരിക്കണം. 

Friday, July 27, 2012

സത്പ്രവൃത്തികൾ - ഈശോയുടെ പ്രബോധനം


                                                ഈശോ വലിയൊരു ജനക്കൂട്ടത്തോടു സംസാരിക്കുകയാണ്:  "നിങ്ങൾ നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ ലോകത്തിന്റെ വിഭ്രമങ്ങളിൽ നിന്ന് ഒഴിഞ്ഞിരിക്കുവാൻ  ശ്രദ്ധിക്കുവിൻ. മാനുഷികമായ പ്രശംസയിൽ  നിങ്ങൾ വീണുപോകരുത്. നിങ്ങളുടെ ഔദാര്യവും നല്ല   പ്രവൃത്തികളുമാകുന്ന സുഗന്ധമുള്ള റോസാപ്പൂവിനെ   ദുര്‍ഗന്ധമുള്ളതാക്കിത്തീർക്കരുത്.  എന്തുകൊണ്ടെന്നാൽ അവയുടെ സുഗന്ധം ദൈവത്തിനിഷ്ടമുള്ളതാകുന്നു. അഹങ്കാരമുള്ള ആത്മാവ് പ്രശംസ മോഹിച്ചുകൊണ്ട് നല്ല പ്രവൃത്തി ചെയ്യുമ്പോഴാണ് നന്മ ദുർഗന്ധപൂരിതമായിത്തീരുന്നത്. അപ്പോൾ  ഔദാര്യത്തിന്‍റെ പനിനീർപ്പൂവ്,  അഹംഭാവമാകുന്ന   വലിയ ഒച്ചുകളാൽ മലിനമാക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്യുന്നു അഹങ്കാരിയായ മനുഷ്യന്‍, ദുഷ്ടതയുടെ ദുർഗന്ധം വമിക്കുന്ന ചപ്പുചവറുകൾ നിറച്ച ധൂപപാത്രത്തിലെ പുകയേറ്റ് വയറു നിറഞ്ഞ മൃഗത്തെപ്പോലെ നിർവൃതി കൊള്ളുന്നു. 
                     
              ഓ, ജീവകാരുണ്യപ്രവൃത്തികൾ എങ്ങനെ നിർവഹിക്കപ്പെടണമെന്ന് ആളുകൾ    ചൂണ്ടിക്കാണിക്കാറുണ്ട്. ഇക്കൂട്ടർഒരു  ദാനധർമം ചെയ്‌താല്‍ കൊടുത്ത തുകയും തുക കൈപ്പറ്റിയ ആളിന്‍റെ പേരും വെളിപ്പെടുത്തുകയും പ്രശംസയ്ക്കായി യാചിക്കയും ചെയ്യുന്നു. ഇങ്ങനെ  വെളിപ്പെടുത്തുന്നവൻ അഹങ്കാരത്താൽ പാപം ചെയ്യുന്നു. അയാൾ ഇങ്ങനെ പറയും; "നോക്കൂ എത്രയധികം കൊടുക്കുവാനെനിക്കു കഴിയുന്നു? ഗുണഭോക്താവിന്റെ പേരു 
വെളിപ്പെടുത്തുന്നതിലൂടെ ആ മനുഷ്യനെ അയാള്‍ അപമാനിക്കുന്നു. കൂടാതെ പ്രശംസ നേടാനുള്ള വ്യഗ്രതയാൽ അയാൾ അത്യാഗ്രഹം എന്ന പാപവും ചെയ്യുന്നു.  ഇതാണ്  അൽപ്പത്തം. നിങ്ങൾക്കു കിട്ടുന്ന പ്രശംസ ദൈവത്തിന്‍റെതും അവിടുത്തെ മാലാഖമാരുടേതും ആയിരിക്കട്ടെ!
                      
             നിങ്ങൾ ദാനധർമം ചെയ്യുമ്പോൾ പെരുമ്പറയടിച്ച്   മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കുകയോ അവരുടെ പ്രശംസ പിടിച്ചുപറ്റുകയോ ചെയ്യരുത്. അങ്ങനെ ചെയ്യുന്നത് കപടഭക്തരാണ്. അവർക്ക് പ്രതിഫലം കിട്ടിക്കഴിഞ്ഞതിനാൽ ഇനി ദൈവത്തിൽ നിന്ന് മറ്റൊരു പ്രതിഫലം കൂടി  ലഭിക്കുകയില്ല. നിങ്ങൾ ദാനധര്‍മം ചെയ്യുമ്പോൾ നിങ്ങളുടെ വലതുകൈ കൊടുക്കുന്നത് ഇടതുകൈ അറിയരുത്. ദാനധർമംഅത്രയ്ക്കു  രഹസ്യവും വിനീതവുമായിരിക്കണം. കൊടുത്തുകഴിഞ്ഞാൽ 
പിന്നീട് അതെപ്പറ്റി ഓർക്കുകപോലും ചെയ്യരുത്. നിങ്ങളുടെ പ്രവൃത്തിയെ നിങ്ങൾ  തന്നെ ആസ്വദിച്ച് സമയം കളയരുത്.  നിങ്ങളുടെ ഔദാര്യം ദൈവത്തിന്‍റെതുമായി താരതമ്യം ചെയ്യുമ്പോൾ യാതൊന്നുമല്ല. നിങ്ങളുടെ ഔദാര്യത്തെപ്പറ്റി നിങ്ങൾ മറന്നേക്കുക. ആ പ്രവൃത്തി മുഴുവനായും മറക്കുക ഒരു പ്രകാശവും മാധുര്യമുള്ള ഒരു ശബ്ദവും എപ്പോഴും നിങ്ങളോടുകൂടി ഉണ്ടായിരിക്കും അവ നിങ്ങളുടെ ജീവിതത്തെ മധുരകരവും സന്തുഷ്ടവുമാക്കും. എന്തുകൊണ്ടെന്നാൽ, ആ പ്രകാശം ദൈവത്തിന്‍റെ പുഞ്ചിരിയും മാധുര്യം ആത്മീയമായ സമാധാനവുമാകുന്നു. നിങ്ങൾ  കേൾക്കുന്ന ശബ്ദം പിതാവായ ദൈവത്തിന്‍റെ  കൃതജ്ഞതാസ്വരമാകുന്നു. ദൈവം നിങ്ങളിലെ നിഗൂഡമായ നന്മയെയും തിന്മയെയും കാണുകയും അതിനനുസരിച്ചു നിങ്ങൾക്കു പ്രതിഫലം നല്‍കുകയും ചെയ്യുന്നു..."

(ദൈവമനുഷ്യന്റെ സ്നേഹഗീതയിൽ നിന്ന്)

Sunday, July 22, 2012

അപ്പസ്തോലന്മാരുടെ അപ്പസ്തോല

July 22 - Today is the Feast of St.Mary Magdelene
St.Mary Magdalene, "the apostle to the apostles"  
                  ഈശോയുടെ പരസ്യജീവിതത്തിന്റെ ആരംഭത്തില്‍ കുഷ്ഠരോഗത്തില്‍ നിന്ന് ഈശോ സുഖപ്പെടുത്തിയവനും പിന്നീട് അവിടുത്തെ അപ്പസ്തോലനുമായിത്തീർന്ന തീക്ഷ്ണമതിയായ സൈമൺ വഴി ഈശോയുടെ സ്നേഹിതനായിത്തീർന്ന ബഥനിയിലെ ലാസറിന്റെ  ( ലാസറസ് )  സഹോദരിമാരാണ് മാർത്തയും മേരിയും.   സിറിയയിലെ   റോമന്‍           ഗവര്‍ണറായിരുന്ന തിയോഫിലസിന്റെയും ധനാഢ്യയായ ഭാര്യ യൂക്കേറിയയുടേയും മക്കളാണിവര്‍. മാതാപിതാക്കളുടെ മരണശേഷം ലാസറും മാർത്തയും ബഥനിയില്‍ താമസമാക്കിയപ്പോൾ ഇളയവളായ മേരി സഹോദരങ്ങളില്‍ നിന്നകന്ന് മഗ്ദലാ എന്ന പട്ടണത്തിൽ സ്വൈരിണിയായി ജീവിക്കുകയായിരുന്നു. ഈശോയെ പരിചയപ്പെട്ടശേഷം അവിടുത്തെ അനുയായികളായിത്തീർന്ന ലാസറും മാര്‍ത്തയും മേരിയുടെ മാനസാന്തരത്തിനുവേണ്ടി അവിടുത്തോട് കരഞ്ഞപേക്ഷിച്ചപ്പോള്‍  പ്രാര്‍ത്ഥിച്ച് കാത്തിരിക്കാനാണ്   ഈശോ അവരോട് ആവശ്യപ്പെട്ടത്.
                            സഹോദരങ്ങളുടെ ഉള്ളുരുകിയ പ്രാര്‍ത്ഥനയുടെ ഫലമായി മഗ്ദലനാ മേരി മാനസാന്തരത്തിലേക്കു വന്നു.     അനുതപിച്ച്  പാപപ്പരിഹാരം ചെയ്യുവാനും സ്വയം വിശുദ്ധീകരിക്കുവാനുമുള്ള ഈശോയുടെ ആഹ്വാനം  അവള്‍  ചെവിക്കൊണ്ടു. പാപിനിയായ മേരി ത്യാഗിനിയായി മാറി.   ഈശോയുടെ സുവിശേഷപ്രഘോഷണയാത്രകളില്‍, പരിശുദ്ധ അമ്മയുടെ നേതൃത്വത്തില്‍ അവിടുത്തെ അനുഗമിച്ചിരുന്ന വനിതാശിഷ്യഗണത്തില്‍ അവളും അംഗമായി.       

                       ദൈവരാജ്യപ്രഘോഷണയാത്രകളില്‍, 
പരസ്യപാപിനിയായിരുന്ന മഗ്ദലനാ മേരി   അവിടുത്തെ അനുഗമിക്കുന്നതില്‍ ഈശോയുടെ        ശിഷ്യരില്‍   പലര്‍ക്കുമുണ്ടായിരുന്ന അതൃപ്തി മനസ്സിലാക്കിയ   മാര്‍ത്ത ഒരിക്കല്‍ ഈശോയോടു  പറയുന്നു:  "കര്‍ത്താവെ, ചില പട്ടണങ്ങളിലൂടെ കടന്നുപോകണമെന്നു കേട്ടപ്പോള്‍  മേരിക്കു  വേദനയാണ്. അവളുടെ വിഷമം നമ്മള്‍ പരിഗണിക്കണമെന്നു തോന്നുന്നു. ഞാനിതു പറയുന്നത് അങ്ങയെക്കാളേറെ അങ്ങയുടെ ശിഷ്യരെ ഓര്‍ത്താണ്.."

               "അതു ശരിയാണ് മാര്‍ത്താ. പക്ഷെ, അത് അപ്രകാരം തന്നെ ആയിരിക്കേണ്ടതാവശ്യമാണ്.  അവള്‍ ഉടനെതന്നെ ലോകത്തെ അഭിമുഖീകരിച്ചില്ലെങ്കില്‍, ഭയാനകമായ പരസ്യാഭിപ്രായത്തെ നേരിട്ടില്ലെങ്കില്‍, അവളുടെ അതിധീരമായ മാനസാന്തരം തന്നെ മരവിച്ചുപോകും. അവള്‍ ഉടനെ അതു ചെയ്യണം. അതും നമ്മളോടുകൂടെ.."

"അവള്‍ നമ്മളോടുകൂടെ ആയിരിക്കുമ്പോള്‍ ആരും ഒന്നും പറയുകയില്ല. ഞാന്‍ ഉറപ്പു തരുന്നു മാര്‍ത്താ, എന്‍റെ  കൂട്ടുകാര്‍ക്കു വേണ്ടിയും..." പത്രോസ് വാഗ്ദാനം ചെയ്യുന്നു.

"തീച്ചയായും; ഒരു സഹോദരിയോടെന്നപോലെ നമുക്കവളോടു വര്‍ത്തിക്കാം. അവള്‍ അങ്ങനെയാണെന്നാണല്ലോ ഈശോയുടെ അമ്മ നമ്മളോടു പറഞ്ഞത്." യൂദാ തദേവൂസ് പറയുന്നു.

"നാമെല്ലാവരും പാപികളാണ്. ലോകം നമ്മെയും ഒഴിവാക്കിയിട്ടില്ല.  അതിനാല്‍ അവളുടെ വിഷമം നമുക്കു മനസ്സിലാക്കാവുന്നതേയുള്ളൂ .." തീക്ഷ്ണനായ സൈമണ്‍ പറയുന്നു.

"മറ്റെല്ലാവരെയുംകാള്‍ നന്നായി ഞാന്‍ അവളെ മനസ്സിലാക്കുന്നു. നമ്മള്‍ പാപം ചെയ്ത സ്ഥലത്തുതന്നെ ജീവിക്കുന്നത് നല്ലതാണ്. നമ്മള്‍ ആരാണെന്ന് ജനങ്ങള്‍ക്കറിയാം. അതൊരു പീഡനമാണ്; പക്ഷെ, അതിനെ ചെറുത്തു നില്‍ക്കുന്നത് നീതിയും മഹത്വവുമാകുന്നു. കാരണം ദൈവത്തിന്‍റെ ശക്തി നമ്മില്‍ പ്രത്യക്ഷമാകും...ഒരു വാക്കും ഉരിയാടാതെതന്നെ നമ്മള്‍ മറ്റുള്ളവരെ പ്രചോദിപ്പിക്കുന്നവരാകും ..."മാത്യു പറയുന്നു.

"മാര്‍ത്താ, നിന്റെ സഹോദരിയെ എല്ലാവരും മനസ്സിലാക്കുകയും സ്നേഹിക്കുകയും ചെയ്യുന്നത് നിനക്കു കാണാന്‍ കഴിയും. അവള്‍ എല്ലാവരാലും സ്നേഹിക്കപ്പെടുകയും ചെയ്യും. കുറ്റബോധമുള്ളവരും ഭീതി പൂണ്ടവരുമായ ആത്മാക്കള്‍ക്ക് അവള്‍ ഒരു അടയാളമായിത്തീരും. നല്ലയാളുകള്‍ക്ക് ഒരു ശക്തികേന്ദ്രവും... മനുഷ്യപ്രകൃതിയുടെ അവസാന ബന്ധനങ്ങളും  തട്ടിക്കളഞ്ഞ്‌ മേരി സ്നേഹത്താല്‍ ജ്വലിക്കുന്ന അഗ്നിയായിത്തീരും. അവളുടെ സുഭിക്ഷമായ വികാരങ്ങള്‍ക്ക് ഒരു വ്യത്യസ്ത മാര്‍ഗം കൊടുക്കുന്നുവന്നു മാത്രം... സ്നേഹിക്കാനുള്ള അവളുടെ ശക്തമായ കഴിവ് അതിസ്വാഭാവികതലങ്ങളിലേക്കുയര്‍ത്തി  അവള്‍ അത്ഭുതങ്ങള്‍ തന്നെ പ്രവര്‍ത്തിക്കും  എനിക്ക് തീര്‍ച്ചയാണ്.  ഇപ്പോള്‍ അവള്‍ തകര്‍ച്ചയിലാണെങ്കിലും ദിവസങ്ങള്‍ കഴിയുമ്പോള്‍ അവളുടെ പുതിയ ജീവിതത്തില്‍ കൂടുതല്‍ ശാന്തയും ശക്തിയുള്ളവളും ആയിത്തീരും. പ്രീശനായ സൈമണിന്റെ  ഭവനത്തില്‍ വെച്ച് ഞാന്‍ പറഞ്ഞു, അവളോട്‌ കൂടുതലായി ക്ഷമിക്കപ്പെട്ടിരിക്കുന്നു; കാരണം അവള്‍ കൂടുതലായി  സ്നേഹിച്ചു  എന്ന്.  ഞാന്‍ ഗൗരവമായി പറയുന്നു,  എല്ലാം അവളോട്‌ ക്ഷമിക്കപ്പെടും; കാരണം, സര്‍വശക്തിയോടും പൂര്‍ണ്ണ ആത്മാവോടും ശരീരത്തോടുംകൂടെ ഒരു ദഹനബലിയായി അവളുടെ ദൈവത്തെ അവള്‍ സ്നേഹിക്കും."

         ഈശോ പറഞ്ഞത്  അപ്രകാരം തന്നെ സംഭവിക്കുകയും ചെയ്തു. അവള്‍ക്കു മുന്‍പേ ഈശോയുടെ ശിഷ്യത്വം സ്വീകരിച്ചിരുന്ന സഹോദരി മാര്‍ത്തയെയും മറ്റു പലരെയും പിന്നിലാക്കി  ആത്മീയ ജീവിതത്തില്‍ വളരെപ്പെട്ടെന്ന്  അവള്‍ മുന്നേറി.  ഈശോയുടെ കുരിശുമരണത്തിനു സാക്ഷിയായി പരിശുദ്ധഅമ്മയോടും യോഹന്നനോടും മറ്റു ശിഷ്യകളോടുമൊപ്പം  കാല്‍വരിമലയില്‍ അവളുമുണ്ടായിരുന്നു.   ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിനെ ആദ്യം ദര്‍ശിക്കാനുള്ള  ഭാഗ്യം സിദ്ധിച്ചതും ഉയിര്‍പ്പിന്‍റെ  സദ്‌വാര്‍ത്ത അപ്പസ്തോലന്മാരെ അറിയിക്കാനുള്ള ദൌത്യം  ലഭിച്ചതും അവള്‍ക്കാണ്.  അങ്ങനെ അവള്‍ അപ്പസ്തോലന്മാരുടെ അപ്പസ്തോലയായിത്തീര്‍ന്നു!

Wednesday, July 18, 2012

ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ വിശുദ്ധപദവിയോടടുക്കുന്നു.

ജോണ്‍പോള്‍ മാര്‍പ്പാപ്പ  മദര്‍ തെരേസയോടൊപ്പം 

Marco Fidel Rojasന്‍റെ 
Huila) യിലെ മുന്‍മേയറായ മാര്‍ക്കോയുടെ ഈ സാക്ഷ്യം,  വിശുദ്ധപദവിയിലേക്കുയര്‍ത്തുന്നതിനായുള്ള  അനന്തര നടപടികള്‍ക്കും  പരിശോധനകള്‍ക്കുമായി വത്തിക്കാനിലേക്ക് അയച്ചുകൊടുത്തിട്ടുണ്ട്‌.

                              2005 ഡിസംബറിലാണ് ലാണ് തനിക്ക് ആദ്യ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടതെന്ന് മാര്‍ക്കോ പറയുന്നു. വിദഗ്ദ്ധ പരിശോധനകള്‍ക്കു ശേഷം ഡോക്ടര്‍മാര്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു.
സാവധാനത്തില്‍ മാര്‍ക്കോയുടെ ആരോഗ്യനില വഷളായിക്കൊണ്ടിരുന്നു. 
Marco Fidel Rojas

"ഏതു നിമിഷവും  കുഴഞ്ഞു വീണുപോയേക്കാം എന്ന അവസ്ഥയിലായിരുന്നു ഞാന്‍...." മാര്‍ക്കോ പറയുന്നു.  "ഒരുപാടു  തവണ ഞാന്‍ പൊതു നിരത്തില്‍ കുഴഞ്ഞു വീണിട്ടുണ്ട്. ഒരിക്കല്‍ ഒരു കാറിനടിയില്‍പ്പെട്ടു  ചതഞ്ഞരഞ്ഞു പോകേണ്ടതായിരുന്നു ഞാന്‍..."

       വര്‍ഷങ്ങള്‍ കടന്നുപോകുംതോറും  പ്രയാസങ്ങള്‍ കൂടിക്കൂടി വന്നു. 2010 അവസാനമായപ്പോഴേക്കും മാര്‍ക്കോ തീര്‍ത്തും അവശനായി.  മാര്‍ക്കോ പറയുന്നു   "ഒരു ദിവസം വേദനകള്‍ക്കിടയില്‍,  പെട്ടെന്ന്, 
 കാണുകയും സംസാരിക്കുകയും ചെയ്ത കാര്യം എന്‍റെ ഓര്‍മ്മയില്‍ വന്നു.  ഞാന്‍ എന്നോടു തന്നെ പറഞ്ഞു: "എനിക്ക് അങ്ങു സ്വര്‍ഗത്തില്‍ നല്ലൊരു സ്നേഹിതനുണ്ട്.  അദ്ദേഹവും എന്നെപ്പോലെ  അദ്ദേഹത്തിന്‍റെ മാദ്ധ്യസ്ഥം ഞാന്‍ യാചിക്കും...എന്തുകൊണ്ട് എനിക്കിതു നേരത്തെ തോന്നിയില്ല.?"    അന്ന് രാത്രി ഞാന്‍ പ്രാര്‍ഥിച്ചു: "ജോണ്‍പോള്‍ പിതാവേ, വന്ന് എന്റെ തലയില്‍ അങ്ങയുടെ കരങ്ങള്‍ വച്ച് എനിക്കായി യേശുവിനോടു പ്രാര്‍ഥിച്ചാലും. ഈ രോഗത്തിന്‍റെ ദുരിതങ്ങള്‍ ഏറെ അനുഭവിച്ചവനാണല്ലോ അങ്ങ്...എനിക്കു വേണ്ടി   പ്രാര്‍ഥിച്ചാലും...."     അന്നു രാത്രി വളരെ സുഖമായി ഞാനുറങ്ങി. പിറ്റേന്ന് രാവിലെ ഉണര്‍ന്നപ്പോള്‍ രോഗത്തിന്‍റെ അസ്വസ്ഥതകളൊന്നും തന്നെ എനിക്ക് അനുഭവപ്പെട്ടില്ല."

       പിന്നീട്,  Dr. Antonio Schlesinger Piedrahita  മാര്‍ക്കിന്‍റെ രോഗവിമുക്തി സ്ഥിരീകരിക്കുകയുണ്ടായി.

"അതെ, എന്‍റെ രോഗം മാറിയെന്നും ജോണ്‍പോള്‍ പിതാവിന്‍റെ മദ്ധ്യസ്ഥതയാലാണ് അതു സംഭവിച്ചതെന്നും ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.അദ്ദേഹത്തോട് ഞാന്‍ ചെയ്ത വാഗ്ദാനപ്രകാരം, അദ്ദേഹത്തോടുള്ള ഭക്തി പ്രചരിപ്പിക്കാന്‍ എന്നാല്‍ കഴിവുള്ളതെല്ലാം ഞാന്‍ ചെയ്യുന്നതാണ്."   മാര്‍ക്ക് വാചാലനാവുന്നു.

     ഫ്രഞ്ചുകാരിയായ കന്യാസ്ത്രീ സിസ്റ്റര്‍ മേരി സൈമണ്‍ പിയറിയും ജോണ്‍പോള്‍ മാര്‍പ്പാപ്പയുടെ  മദ്ധ്യസ്ഥതയാല്‍   അദ്ദേഹത്തെ  . വരുടെ നിരയിലേക്കുയര്‍ത്താന്‍ നിദാനമായത്.

Tuesday, July 17, 2012

ഈശോ സിനഗോഗില്‍ പ്രസംഗിക്കുന്നു

           ഈശോ    കഫര്‍നാമിലെ സിനഗോഗില്‍ പ്രവേശിക്കുന്നു. സാബത്ത് ദിവസമായതിനാല്‍ ആളുകള്‍ വന്നുകൊണ്ടിരിക്കുന്നു. പെട്ടെന്നു തന്നെ സിനഗോഗ്  നിറയുകയും ചെയ്തു.                         പ്രാരംഭപ്രാര്‍ഥനകള്‍ കഴിഞ്ഞു. വായനയ്ക്കുള്ള സമയമായി. സിനഗോഗ് തലവന്‍ അതിനായി ഈശോയെ ക്ഷണിക്കുന്നു.  ഈശോ പ്രീശരെ ചൂണ്ടിക്കാണിച്ചുകൊണ്ട് "അവര്‍ ചെയ്യട്ടെ" എന്നു പറഞ്ഞു. അവരത് സ്വീകരിക്കാത്തതിനാല്‍ സംസാരിക്കാന്‍ ഈശോ നിര്‍ബന്ധിതനായി.
                        രാജാക്കന്മാരുടെ പുസ്തകത്തില്‍ നിന്ന് ഈശോ വായിച്ചു. അതില്‍, ദാവീദ് സീഫിലെ മനുഷ്യരാല്‍ എങ്ങനെ വഞ്ചിക്കപ്പെട്ടുവെന്നും അവന്‍ ജീബോയായില്‍ ഉണ്ടെന്നുള്ള വിവരം സാവൂളിനെ  അറിയിച്ചുവെന്നും പറയുന്നു. ഈശോ ചുരുള്‍ തിരിയെ കൊടുത്തശേഷം  സംസാരിക്കാന്‍ തുടങ്ങി.
                    "ഉപവിയുടെയും ആതിഥ്യമര്യാദയുടെയും സത്യസന്ധതയുടെയും പ്രമാണങ്ങള്‍ ലംഘിക്കുന്നത് എപ്പോഴും തിന്മയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ അനാസ്ഥ കാണിക്കുന്നതിന് മനുഷ്യന് ഒരു മടിയുമില്ല. ഇതുപോലുള്ള അനാസ്ഥയുടെയും തത്ഫലമായുണ്ടാകുന്ന ദൈവശിക്ഷയുടെയും ഇരട്ടക്കഥകളാണ് ഇവിടെ നമ്മള്‍ കാണുന്നത്. സീഫിലെ മനുഷ്യരുടെ പെരുമാറ്റം വഞ്ചനയായിരുന്നു. സാവൂളിന്റെ പെരുമാറ്റവും അങ്ങനെതന്നെ. ആദ്യത്തെക്കൂട്ടര്‍ ശക്തനായവന്റെ കൂടെ ചേരണമെന്നു നിശ്ചയിച്ചു. രണ്ടാമത്തെയാളിന് ദൈവത്തിന്റെ അഭിഷിക്തനെ ഒഴിവാക്കണമെന്നുള്ള ദുരുദ്ദേശവും...  അങ്ങനെ രണ്ടു കൂട്ടരും സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്കായി ഒത്തുചേര്‍ന്നു. ഇസ്രായേലിന്‍റെ പാപിയായ കപടരാജാവ്, കൂട്ടുകാരുടെ ഹീനമായ ആലോചനയ്ക്ക് മറുപടി കൊടുത്തപ്പോള്‍ കര്‍ത്താവിന്റെ നാമം ഉപയോഗിച്ചു പറഞ്ഞു: "നിങ്ങള്‍ കര്‍ത്താവിനാല്‍ അനുഗ്രഹിക്കപ്പെടട്ടെ" എന്ന്.
 ദൈവനീതിയോടുള്ള നിന്ദ പലപ്പോഴും ദൈവത്തിന്റെ നാമവും അവന്റെ അനുഗ്രഹവും  മനുഷ്യന്‍റെ ദുഷ്ടതയ്ക്ക് ഉറപ്പിനായോ പ്രതിഫലമായോ യാചിക്കുന്നു. ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: "ദൈവത്തിന്റെ നാമം വൃഥാ ഉച്ചരിക്കരുത്" ഒരുവന്‍റെ അയല്‍ക്കാരനെതിരായി ഒരു ദ്രോഹം ചെയ്യുമ്പോള്‍ ദൈവത്തിന്‍റെ നാമം ഉച്ചരിച്ചുകൊണ്ടു ചെയ്യുന്നതിനേക്കാള്‍ ദുഷ്ടത നിറഞ്ഞതും വ്യര്‍ത്ഥവുമായ എന്തെങ്കിലുമുണ്ടോ? എങ്കിലും മറ്റു പാപങ്ങളെക്കാള്‍ കൂടുതലായി ഈ പാപം മനുഷ്യന്‍ ചെയ്യുന്നു. കര്‍ത്താവിന്റെ നാമത്തിലുള്ള സമ്മേളനങ്ങളില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്നവരും കര്‍മ്മങ്ങള്‍ അനുഷ്ടിക്കുന്നവരും പഠിപ്പിക്കുന്നവരും വളരെ നിസ്സംഗതയോടെ ഈ പാപം ചെയ്യുന്നുണ്ട്.  അയല്‍ക്കാരനു   ദ്രോഹം ചെയ്യാനായി മറ്റുള്ളവരെക്കൊണ്ട് അന്വേഷണങ്ങള്‍ നടത്തുകയും നോട്ടമിടുകയും  എല്ലാ തയാറെടുപ്പുകളും ചെയ്യുകയും അങ്ങനെ മറ്റുള്ളവരെക്കൊണ്ട് അയല്‍ക്കാരനെ ഉപദ്രവിക്കുകയും ചെയ്യുന്നത് പാപമാണ്.  ഇതില്‍ അടങ്ങിയിരിക്കുന്ന തെറ്റ്,  പാപം ചെയ്‌താല്‍ പ്രതിഫലം നല്‍കിയോ ചെയ്യാതിരുന്നാല്‍ ശിക്ഷ നല്‍കിയോ പാപത്തിനു പ്രേരണ നല്കുന്നു എന്നുള്ളതാണ്." 
       ഇതു പാപമാണെന്ന് ഞാന്‍ നിങ്ങള്‍ക്കു മുന്നറിയിപ്പു തരുന്നു. അത്തരം പെരുമാറ്റം സ്വാര്‍ഥതയും വിദ്വേഷവും നിറഞ്ഞതാണെന്ന് ഞാന്‍ ഓര്‍മ്മിപ്പിക്കുന്നു.  സ്വാര്‍ഥതയും വിദ്വേഷവും സ്നേഹത്തിന്‍റെ ശത്രുക്കളാണെന്ന് നിങ്ങള്‍ക്കറിയാമല്ലോ. നിങ്ങളുടെ ആത്മാക്കളെക്കുറിച്ചുള്ള ഉത്കണ്ഠ നിമിത്തമാണ് നിങ്ങള്‍ക്കു ഞാന്‍ മുന്നറിയിപ്പു തരുന്നത്. കാരണം, ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു. സാവൂള്‍, ദാവീദിനെ പിടികൂടി കൊല്ലുന്നതിന് അയാളുടെ പിന്നാലെ പോയപ്പോള്‍, ഫിലിസ്ത്യര്‍ അവന്‍റെ രാജ്യം നശിപ്പിച്ചതുപോലെ, ദൈവത്താല്‍ നിങ്ങള്‍ ശിക്ഷിക്കപ്പെടുന്നതിന് ഞാന്‍ ആഗ്രഹിക്കുന്നില്ല. തന്റെ അയല്‍ക്കാരന് ദോഷം ചെയ്യുന്ന ഏവനും എപ്പോഴും ഇതു സംഭവിക്കുമെന്ന് ഞാന്‍ നിങ്ങളോടു പറയുന്നു. അവരുടെ വിജയം വയലിലെ പുല്ലിനോളം മാത്രമേ നിലനില്‍ക്കുകയുള്ളൂ. അത് പെട്ടെന്നു മുളച്ചു വരികയും അതിവേഗം ഉണങ്ങിപ്പോവുകയും വഴിയാത്രക്കാരാല്‍ ചവിട്ടിമെതിക്കപ്പെടുകയും ചെയ്യുന്നു. നേരെമറിച്ച്, നല്ല പെരുമാറ്റവും സത്യസന്ധമായ ജീവിതവും വളരാന്‍ ബുദ്ധിമുട്ടുള്ളതായി കാണപ്പെട്ടാലും ജീവിതത്തില്‍ അത് ഉറച്ച തഴക്കമായിത്തീര്‍ന്നാല്‍, ശക്തിയുള്ള ഇലകളോടുകൂടിയ വൃക്ഷങ്ങളായി വളരും. ഒരു കൊടുംകാറ്റിനും അതിനെ പിഴുതു കളയാനോ ഏതു കഠിന വരള്‍ച്ചയ്ക്കും അതിനെ ഉണക്കിക്കളയാനോ പറ്റില്ല. നിയമത്തോടുള്ള യഥാര്‍ത്ഥ വിശ്വസ്തത ശക്തിയുള്ള ഒരു വൃക്ഷമായിത്തീരും.  അത് വികാരങ്ങള്‍ കൊണ്ട് ചായുകയോ സാത്താന്റെ അഗ്നിയില്‍ കത്തിപ്പോവുകയോ ഇല്ല.

ഞാന്‍ നിറുത്തുന്നു. ആര്‍ക്കെങ്കിലും എന്തെങ്കിലും പറയാനുണ്ടെങ്കില്‍ പറയട്ടെ."
             മുന്‍നിരയിലിരുന്ന ഫരിസേയര്‍ ചോദിക്കുന്നു; "ഫരിസേയരായ ഞങ്ങളെ ഉദ്ദേശിച്ചാണോ നീ ഇതു പറഞ്ഞത്?"
"ഈ സിനഗോഗ് നിറയെ  ഫരിസേയരാണോ ? നിങ്ങള്‍ നാലു പേര്‍ മാത്രമല്ലേയുള്ളൂ? എന്‍റെ  വാക്കുകള്‍ എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്."

Saturday, July 14, 2012

ഈശോയുടെ പ്രബോധനം

            ഈശോ പറയുന്നു: "എന്റെ മക്കള്‍ അപകടത്തിലായിരിക്കുന്നുവെന്ന് ഞാന്‍ കാണുമ്പോള്‍ പലപ്പോഴും എന്നെ വിളിക്കാന്‍ പോലും ഞാന്‍ കാത്തുനില്‍ക്കാറില്ല എന്നോട് കൃതജ്ഞത കാണിക്കാത്ത ഒരു മകനെ സഹായിക്കാന്‍ പലപ്പോഴും ഞാന്‍ വേഗത്തില്‍ എത്താറുണ്ട്.

       നിങ്ങള്‍ ഉറക്കമാണ്; അഥവാ ജീവിതത്തിന്റെ വിഷമതകളും ഉത്ക്കണ്ഠകളും കൊണ്ട് ബന്ധിതരാണ്‌. ഞാന്‍ നിങ്ങളെ നോക്കുകയും നിങ്ങള്‍ക്കായി പ്രാര്‍ഥിക്കുകയും ചെയ്യുന്നു  നിങ്ങളുടെ കാര്യത്തില്‍  ഇടപെടാന്‍ സാധിക്കാതെ വരുന്നതാണ് എന്റെ ഏറ്റവും വലിയ ദുഃഖം. കാരണം ഞാന്‍ ഇടപെടാന്‍ നിങ്ങള്‍ അനുവദിക്കുന്നില്ല.  നിങ്ങള്‍ക്ക് നിങ്ങളുടെ ഇഷ്ടാനുസരണം പ്രവര്‍ത്തിക്കുന്നതിലാണ് താത്പര്യം. അതിനേക്കാള്‍ ഹീനമായിരിക്കുന്നത് നിങ്ങളെ സഹായിക്കാന്‍ ദുഷ്ടാരൂപിയോട് നിങ്ങള്‍ ആവശ്യപ്പെടുന്നു എന്നതാണ്.അതെ; "എനിക്ക് നിന്നെ വേണ്ട; എനിക്ക് നിന്നോടു  സ്നേഹമില്ല; എന്റെ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകൂ" എന്ന് ഒരു മകന്‍ സ്വന്തം അപ്പനോടു പറയുന്നതുപോലെയാണത്. "ദൂരെപ്പോകൂ" എന്ന് നിങ്ങള്‍ എന്നോടു പറയുന്നില്ലായിരിക്കാം;  ജീവിതത്തിന്റെ ഉത്ക്കണ്ഠകള്‍ കൊണ്ടായിരിക്കാം നിങ്ങള്‍ ശ്രദ്ധയില്ലാത്തവരായിത്തീരുന്നത്. അപ്പോഴും നിങ്ങള്‍ വിളിക്കാന്‍ കാത്തുനില്‍ക്കാത്ത നിത്യ കാവല്‍ക്കാരനാണ്‌ ഞാന്‍. 

മനുഷ്യര്‍ എന്നെ വിളിക്കുന്നതു കേള്‍ക്കുക എത്ര ഇമ്പകരവും  മാധുര്യം നിറഞ്ഞതുമാകുന്നു. ഞാന്‍ രക്ഷകനാണെന്നുള്ളത് അവര്‍ ഓര്‍ക്കുന്നുണ്ടല്ലോ എന്നത് ആനന്ദകരം തന്നെ. പ്രത്യേക ആവശ്യമില്ലാത്തപ്പോള്‍ ഒരാള്‍ എന്നെ സ്നേഹിക്കുകയും എന്നെ വിളിക്കുകയും ചെയ്യുമ്പോള്‍ എനിക്കുണ്ടാകുന്ന അപാരമായ സന്തോഷവും മഹത്വവും എത്രയാണെന്ന്  പറയാനാവില്ല. അങ്ങനെ ഒരാള്‍ വിളിക്കുന്നതിന്റെ കാരണം അയാള്‍ ലോകത്തിലുള്ള മറ്റാരെയുംകാള്‍ എന്നെ സ്നേഹിക്കുന്നതുകൊണ്ടും 'ഈശോ, ഈശോ' എന്നു വിളിക്കുന്നത്‌ അയാളെ സന്തോഷം കൊണ്ട് നിറയ്ക്കുന്നതു കൊണ്ടുമാകുന്നു. കുട്ടികള്‍ 'അമ്മേ അമ്മേ' എന്നു വിളിക്കുന്നതുപോലെ .... അപ്പോള്‍ തേനിന്റെ മാധുര്യമാണ് അവരുടെ അധരങ്ങളില്‍... കാരണം അമ്മേ എന്ന വാക്കില്‍ തന്നെ അമ്മയുടെ ചുംബനത്തിന്റെ മാധുര്യമുണ്ട്‌..

   പത്രോസ് എന്തുകൊണ്ടാണ് അത്രയും ദൂരം വെള്ളത്തില്‍ക്കൂടി നടന്ന ശേഷം മുങ്ങാന്‍ തുടങ്ങിയത് ? കാരണം അവന്റെ മാനുഷികത അരൂപിയെ കവിഞ്ഞുപോയി. 

   പത്രോസ് വളരെയധികം വെറും മനുഷ്യനായിപ്പോയി. അവന്റെ സ്ഥാനത്ത് ജോണ്‍ ആയിരുന്നുവെങ്കില്‍ അമിതമായ തുനിവ് കാണിക്കുകയോ മനസ്സു മാറ്റുകയോ ചെയ്യുമായിരുന്നില്ല. പരിശുദ്ധി വിവേകവും ശക്തിയും പ്രദാനം ചെയ്യുന്നു. പത്രോസ് പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ മനുഷ്യനായിരുന്നു. മറ്റുള്ളവരെ വെല്ലുന്നതിന് അവന്‍ വെമ്പല്‍ കൊണ്ടു. അവന്‍ സ്നേഹിക്കുന്നതുപോലെ മറ്റാരും ഗുരുവിനെ സ്നേഹിക്കുന്നില്ലെന്ന് കാണിച്ചുകൊടുക്കുവാന്‍ നോക്കി; എന്നാല്‍ പാവം സൈമണ്‍; പരീക്ഷിക്കപ്പെട്ടപ്പോള്‍ അതിന്റെ ഫലം ശ്രേഷ്ഠതയില്‍ നിന്ന് എത്ര അകന്നുപോയി  ...  എങ്കിലും അത് ആവശ്യമായിരുന്നു. കാരണം, പിന്നീട് ഉദിച്ചുയരുന്ന എന്റെ സഭയില്‍ ഗുരുവിന്റെ കാരുണ്യം തുടര്‍ന്നു നിലനിര്‍ത്താനുള്ളത് അവനായിരുന്നല്ലോ ."

Friday, July 13, 2012

ഈശോ വെള്ളത്തിനു മീതെ നടക്കുന്നു

       സമയം സന്ധ്യയായി വരുന്നു. വൃക്ഷനിബിഡമായ ഒരു മലയിലേക്ക് ഈശോ നടന്നു പോകുന്നു. കുറെ ദൂരം നടന്നു തടാകത്തിനഭിമുഖമായ ഒരു പരന്ന പടിയില്‍ എത്തി. നിശബ്ദത ഈശോയെ വലയം ചെയ്തിരിക്കുന്നു. ഈശോ പതിവുള്ള രീതിയില്‍ പ്രാര്‍ഥിക്കുന്നു. കുറെ അധിക സമയം പ്രാര്‍ഥിക്കുന്നു. പിനീട്, ഒരു വൃക്ഷത്തിന്റെ ചുവട്ടില്‍ പൊന്തി നില്‍ക്കുന്ന ഒരു തടിച്ച വേരിന്മേല്‍ ഇരിക്കുന്നു. കൈമുട്ടുകള്‍ കാല്‍മുട്ടിന്മേല്‍ ഊന്നി കൈകള്‍ കോര്‍ത്തുപിടിച്ച് ഇരുന്നു ധ്യാനിക്കുകയാണ്. ദൈവം ദൈവത്തോടുകൂടെ ...
    പല മണിക്കൂറുകള്‍ കടന്നുപോയിക്കാണണം.കിഴക്കേ ചക്രവാളത്തില്‍ പ്രഭ വീശി ത്തുടങ്ങിയപ്പോള്‍ ഈശോ ധ്യാനത്തില്‍ നിന്നുണര്‍ന്നു. എഴുന്നേറ്റു തടാകത്തെ നോക്കി. എതിര്‍ വശത്തുള്ള തീരത്തോടടുക്കുന്നതിന്  കഠിന പരിശ്രമം നടത്തുന്ന പത്രോസിനെക്കാണുന്നു.ഉടനെ തന്നെ മേലങ്കി വലിച്ചു ചുറ്റി തലയില്‍ക്കൂടി എടുത്ത്  തലപ്പാവു പോലെ ഉറപ്പിച്ചു; താഴേക്കു കിടക്കുന്ന ഭാഗം കാലില്‍ തട്ടാത്തവിധത്തിലാക്കി ഓടുകയാണ്. നനഞ്ഞു കിടക്കുന്ന തീരത്തെത്തിയപ്പോള്‍ വേഗത്തില്‍ നടക്കുന്നു. അസ്തമിക്കാറായ നക്ഷത്രങ്ങളുടെ വെളിച്ചത്തില്‍ ഈശോയുടെ രൂപം പ്രശോഭിക്കുന്നുണ്ട്. ഈശോ തിരമാലകളുടെ മീതെ കൈകള്‍ വിരിച്ചുപിടിച്ചുകൊണ്ട് പറക്കുന്നു. മേലങ്കി ചുരുട്ടി വെച്ചിരിക്കുകയാണെങ്കിലും വീര്‍ത്ത് ചിറകു പോലെ ആയിട്ടുണ്ട്‌. 
                       അപ്പസ്തോലന്മാര്‍ ഇത് കാണുന്നു. അവരെല്ലാം ഭയപ്പെട്ടു കരയുന്നു. കാറ്റ്, ആ ശബ്ദം ഈശോയുടെ കാതുകളിലെത്തിച്ചു. 
"ഭയപ്പെടേണ്ട; ഞാനാണ്.." ഈശോയുടെ ശബ്ദം തടാകത്തിനു മീതെ അങ്ങെത്തി. 
"ഇത് വാസ്തവത്തി ല്‍ നീയാണെങ്കില്‍, നിന്നെപ്പോലെ വെള്ളത്തിനു മീതെ നടന്നു നിന്റെ അടുക്കല്‍ വരുവാന്‍ എന്നോടു പറയുക.."പത്രോസ് പറയുന്നു.

"വരൂ ..." ഈശോ പുഞ്ചിരി രൂകിക്കൊണ്ട് പറഞ്ഞു.

പത്രോസ് അര്‍ദ്ധ നഗ്നനാണ്. ഒരു ചെറിയ ഉള്‍വസ്ത്രം മാത്രമേ ധരി ച്ചിട്ടു ള്ളൂ. അയാള്‍ വള്ളത്തില്‍ നിന്ന് തടാകത്തിലേക്ക് ചാടി ഈശോയുടെ അടുത്തേക്ക്‌ നടക്കുന്നു.
                        ഒരന്‍പതു വാര പിന്നിട്ടപ്പോള്‍ പത്രോസ് ഭയപ്പെടാന്‍ തുടങ്ങി. വള്ളത്തിന്റെയും ഈശോയുടെയും അടുത്തുനിന്ന് തുല്യ അകലത്തിലാണിപ്പോള്‍. സ്നേഹത്തിന്റെ ശക്തിയാണ് ഇതുവരെ പത്രോസിനെ താങ്ങിയത്. എന്നാല്‍ ഇപ്പോള്‍ മനുഷ്യപ്രകൃതി അവനെ കീഴ്പ്പെടുത്തുന്നു. അവന് ഭയമായി ... തെറ്റുന്ന തറയിലൂടെ എന്നപോലെ ഉഴറാനും തപ്പിത്തടയാനും മുങ്ങാനും തുടങ്ങുകയാണ് ...ഈശോ നിന്ന് അവനെ നോക്കുന്നുണ്ട്  എങ്കിലും ഗൗരവത്തോടെ കാത്തുനില്‍ക്കുകയാണ്.. ഒരു കൈ നീട്ടുക പോലും ചെയ്യുന്നില്ല. 
പത്രോസ് താഴാന്‍ തുടങ്ങി... മുട്ടുവരെ വെള്ളത്തിലായി... മുഖത്ത് സംഭ്രമം.. വെള്ളം ഇപ്പോള്‍ അര വരെഎത്തി.. പത്രോസ് ഭയം കൊണ്ട് വെറും മാംസപിണ്ഡമായി... നീന്താന്‍ പോലും അവനു തോന്നുന്നില്ല.. ആകെ ഭയന്ന് വിറയലായി.

അവസാനം ഈശോയെ നോക്കി.  ഉടന്‍ വിവേചനം ഉണ്ടായി.. രക്ഷ എവിടെയാണെന്ന് മനസ്സിലായി.. "ഗുരുവേ, എന്റെ കര്‍ത്താവേ... എന്നെ രക്ഷിക്കണമേ..."
ഈശോ കാറ്റില്‍ വഹിക്കപ്പെടുന്നതു പോലെ, തിരമാലകളാല്‍ ആവഹിക്കപ്പെടുന്നതു പോലെ  പത്രോസിന്റെ അടുത്തേക്ക്‌ വേഗം ചെന്ന്  കൈനീട്ടി അവനെ പിടിച്ചുകൊണ്ട് പറഞ്ഞു: "ഓ! അവിശ്വാസിയായ മനുഷ്യാ, നീ എന്തുകൊണ്ട് സംശയിച്ചു?"
        ഭയന്നു വിറച്ച് ഈശോയുടെ കൈ പിടിക്കുന്ന പത്രോസ് മറുപടിയൊന്നും പറയാതെ ഈശോയെ നോക്കുക മാത്രം ചെയ്യുന്നു. 
                      വള്ളത്തില്‍ എത്തുന്നതുവരെ   പത്രോസിന്റെ കൈയില്‍ പിടിച്ചു പുഞ്ചിരിയോടെ ഈശോ നടക്കുന്നു. വള്ളത്തില്‍ കയറിയ ഉടനെ ഈശോ കല്‍പ്പിക്കുന്നു: "തീരത്തേക്ക് പോവുക. ഇവന്‍ ആകെ കുതിര്‍ന്നുപോയി..." വളരെ സമയമനത്തോടെ നില്‍ക്കുന്ന അപ്പസ്തോലന്മാരെ നോക്കി ഈശോ പുഞ്ചിരി തൂകുന്നു...