ജാലകം നിത്യജീവൻ: ത്രിദിനാന്‌ധകാരം (The Three day's darkness)

nithyajeevan

nithyajeevan

Sunday, July 28, 2019

ത്രിദിനാന്‌ധകാരം (The Three day's darkness)

            യുഗാന്ത്യത്തോടനുബന്ധിച്ച്‌  സംഭവിക്കാനിരിക്കുന്ന   മൂന്നു   ദിവസത്തെ  അന്‌ധകാരത്തെപ്പറ്റി ധാരാളം വെളിപ്പെടുത്തലുകൾ പരിശുദ്ധ അമ്മയിലൂടെയും പല   വിശുദ്ധരിലൂടെയും നമുക്ക്‌ ലഭിച്ചിട്ടുണ്ട്‌.  1988 ൽ സമാധാനരാജ്ഞിയായി അംഗ്വേറ (The Queen of Peace in Anguera ) യിൽ പ്രത്യക്ഷപ്പട്ട മാതാവ് ഇപ്രകാരം സന്ദേശം നൽകി: "താമസിയാതെ ഭൂമിയിൽ  ത്രിദിനാന്ധകാരം ആഗതമാകും. ഈ പ്രതിഭാസത്തിനു വിശദീകരണം നൽകാൻ  നിങ്ങളുടെ ശാസ്ത്രത്തിനു കഴിയില്ല.  ഭൂവാസികളെല്ലാം വലിയ ഞെരുക്കങ്ങൾ അനുഭവിക്കും.  എന്നാൽ എന്നോടു ചേർന്നു നിൽക്കുന്നവരെ ഞാൻ നയിക്കും.  നിങ്ങളുടെ ഭവനങ്ങളിൽ വെഞ്ചരിച്ച മെഴുകുതിരികൾ കരുതി വയ്ക്കണം. ജാഗ്രതയോടെയിരിക്കുക. എപ്പോഴും പ്രാർത്ഥനാനിരതരായിരിക്കുക.
 ത്രിദിനാന്ധകാരത്തെ  നേരിടാൻ ചില വഴികൾ  വി.പാദ്രേ പിയോയിലൂടെ  ഈശോ പറഞ്ഞു തരുന്നു.  അതിപ്രകാരമാണ്‌.
       "ശൈത്യമേറിയ ഒരു രാവിലായിരിക്കും ഇതു തുടങ്ങുന്നത്. ഇതിനു മുന്നോടിയായി ഭയാനകമായ ഒരു ഭൂമികുലുക്കം അനുഭവപ്പെടും. ഒരു ധൂമകേതു ഭൂമിയിൽ വന്നിടിക്കുന്നതിനെ തുടർന്നായിരിക്കും ഇത്. ഈ അടയാളങ്ങൾ കാണുമ്പോൾ നിങ്ങൾ വീടിനുളളിൽ പ്രവേശിച്ച് വീടിൻ്റെ എല്ലാ വാതിലുകളും ജനാലകളും അടക്കണം. വീടിനു പുറത്തുള്ള ഒരാളോടും സംസാരിക്കരുത്‌. കൊടുംകാറ്റും തീയും  ഭൂമികുലുക്കവും മറ്റും ഉണ്ടാകുമ്പോൾ പുറത്തേക്കു നോക്കരുത്‌. കാരണം എൻ്റെ പിതാവിൻ്റെ ക്രോധത്തെ നേരിടാനുള്ള ശക്തി നിങ്ങൾക്കില്ല.
    വെഞ്ചരിച്ച മെഴുകുതിരികൾ കത്തിച്ചുവച്ച്  ക്രൂശിതരൂപത്തിനു മുമ്പിൽ മുട്ടുകുത്തി പ്രാർത്ഥിക്കുകയും ബൈബിൾ വായിക്കുകയും ചെയ്യുക. കരങ്ങൾ വിരിച്ചുപിടിച്ചും സാഷ്ടാംഗം പ്രണമിച്ചുമൊക്കെ പ്രാർത്ഥിക്കുന്നതു വഴി  അനേകം ആത്മാക്കളെ നിത്യനാശത്തിൽ നിന്നു രക്ഷിക്കുവാൻ നിങ്ങൾക്കു കഴിയും.
         മൂന്നാമത്തെ രാത്രിയിൽ ഇതെല്ലാം ശമിക്കുകയും  പിറ്റേ ദിവസം സൂര്യൻ വീണ്ടും ഉദിക്കുകയും ചെയ്യും.
         മനുഷ്യവംശത്തിൻ്റെ മൂന്നിലൊരു ഭാഗം നശിക്കും. ഈ ദിനങ്ങൾ വളരെ അടുത്തിരിക്കുന്നു.  മൂന്നു ദിനങ്ങൾ സമ്പൂർണ്ണാന്ധകാരത്തിൽ കഴിയുന്നതിനായി നിങ്ങൾ നിങ്ങളെത്തന്നെ ഒരുക്കുക. മെയ്മാസത്തിൽ ഏറ്റവും ജാഗ്രതയുള്ളവരായിരിക്കുക.
       മൂന്നു മാസത്തേക്കെങ്കിലുമുളള ഭക്ഷണപദാർത്ഥങ്ങൾ സംഭരിച്ചു വയ്ക്കുക.
     എപ്പോഴും പരസ്പരം സഹായിച്ചും സഹകരിച്ചും കഴിയുക. കാരണം നിങ്ങൾക്ക് അന്യോന്യ സഹായം ഏറ്റവുമധികം വേണ്ടിവരുന്ന സന്ദർഭമായിരിക്കും അത്‌."
 
                             1991 നവംബർ മാസത്തിൽ ഈശോ വാസുല റിഡനു നൽകിയ സന്ദേശം.

                                      "മണിക്കൂറുകൾ പാഞ്ഞു പൊയ്ക്കൊണ്ടിരിക്കുന്നു. കുറച്ചു മനുഷ്യർ മാത്രമേ അവശേഷിക്കുകയുള്ളൂ.
                   ശുദ്ധീകരണത്തിനു മുമ്പുളള അവസാന നാളുകളിലാണ്‌ നിങ്ങൾ ജീവിക്കുന്നത്‌. ഒരിക്കലും പ്രാർത്ഥന     നിർത്താതെ     രാവും    പകലും ജാഗ്രതയുളളവരായിരിക്കുക.
                             ജപമാല ചൊല്ലി പ്രാർത്ഥിക്കുക. ഈ     ചെറിയ    മാലയായിരിക്കും.    സാത്താനെ ബന്ധിക്കുന്നതും    പരാജയപ്പെടുത്തുന്നതുമായ ചങ്ങല."