(നൈജീരിയായിലെ ബർണബാസ് നോയെ എന്ന യുവാവിന് ഈശോ പ്രത്യക്ഷപ്പെട്ടു നൽകിയ തിരുരക്തഭക്തി പ്രാർത്ഥനകളോടനുബന്ധിച്ച് ഉളളതാണ് ഈ പ്രാർത്ഥന.)
ഈശോ പറയുന്നു: "എൻ്റെ കുഞ്ഞുങ്ങളേ, ഈ പ്രാർത്ഥന പ്രാർത്ഥിക്കുകയും ലോകത്തെ മുഴുവൻ അറിയിക്കുകയും ചെയ്യുക. ശാപങ്ങളിൽ കഴിയുന്നവർ നിരന്തരമായി ഈ പ്രാർത്ഥന ചൊല്ലുകയാണെങ്കിൽ അവർക്ക് അതിൽ നിന്ന്
മോചനം നേടാൻ സാധിക്കും. പൂർവികരുടെ പാപങ്ങൾ നിമിത്തം ഏതെങ്കിലും കുടുംബം വേദനിക്കുന്നെങ്കിൽ ഈ പ്രാർത്ഥനയിലൂടെ 144 ദിവസം നീളുന്ന നൊവേന ചൊല്ലിയാൽ അവർ മോചിപ്പിക്കപ്പെടും.
നിത്യപിതാവേ, അങ്ങു മാത്രമാണ് മരണമില്ലാത്ത ദൈവം, സ്നേഹമായ ദൈവം. കരുണയും അനുകമ്പയുമുളളവൻ. അങ്ങയുടെ ഏകജാതനായ യേശുക്രിസ്തുവിനെ നോക്കുകയും ഞങ്ങളോടു കരുണ കാണിക്കുകയും ചെയ്യണമേ. പൂർവികരുടെ പാപങ്ങളും അവർ അങ്ങയുമായി ചെയ്ത ഉടമ്പടി ലംഘിച്ച അനുസരണക്കേടും മൂലം ശാപത്തിൻ്റെ ഭാരം പേറുന്ന അങ്ങയുടെ സകല ജനത്തിനും വേണ്ടി, യേശുക്രിസ്തുവിനെ കൽത്തൂണിൽ കെട്ടിയിട്ട് അടിച്ചപ്പോഴുണ്ടായ വേദനകളും മുറിവുകളും തിരുരക്തവും അങ്ങേയ്ക്കു ഞാൻ സമർപ്പിക്കുന്നു. അങ്ങ് അവിടുത്തെ പുത്രൻ്റെ അടിപ്പിണരുകളാൽ ഞങ്ങളെ സ്വതന്ത്രരാക്കുകയും അമൂല്യമായ അവിടുത്തെ തിരുരക്തത്താൽ ഞങ്ങളെ രക്ഷിക്കുകയും ചെയ്യട്ടെ: ആമേൻ.
ഈശോമിശിഹായുടെ അമൂല്യമായ തിരുരക്തമേ, ശാപങ്ങളിൽ നിന്ന് ഞങ്ങളെ മോചിപ്പിക്കണമേ.
ഈശോമിശിഹായുടെ തിരുമുറിവുകളേ, ഞങ്ങളുടെ മുറിവുകൾ ഉണക്കേണമേ.
അങ്ങയുടെ അടിപ്പിണരുകളാൽ ഞങ്ങളെ മുദ്ര വയ്ക്കേണമേ. ആമേൻ.