(ഭക്തയായ ഒരു സ്ത്രീയ്ക്ക് അവളുടെ അമ്മയുടെ മരണസമയത്തെ അനുഭവങ്ങൾ ഈശോ വിശദീകരിച്ചു കൊടുക്കുന്നു:)
ആദ്യം അമ്മയുടെ മരണരംഗം ദർശനമായി അവളെ കാണിച്ചു. (മരണശേഷം 10 ദിവസങ്ങൾക്കു ശേഷമായിരുന്നു ഇത്.)
അവളുടെ വിവരണം:-
അവളുടെ വിവരണം:-
"അമ്മ വലതുവശത്തേക്കു തിരിഞ്ഞ് കിടക്കയിൽ കിടക്കുകയാണ്. അമ്മയുടെ മൂക്കിൽ നിന്നൊഴുകുന്ന രക്തം ഞാൻ തുടച്ചു കൊടുത്തുകൊണ്ടിരുന്നു. ആസമയം അമ്മ എന്റെ തലയ്ക്കു മുകളിലൂടെ ജനാലയ്ക്കലേക്ക് നോക്കി, എന്റെ കൈ പിടിച്ചമർത്തിക്കൊണ്ടു പറഞ്ഞു; "എനിക്ക് നിങ്ങളുടെ കൂടെ ആയിരിക്കണം.."
"അമ്മയ്ക്ക് പേടിയാകുന്നുണ്ടോ? ആശങ്കയോടെ ഞാൻ ചോദിച്ചു:
"ഇല്ല; എനിക്കു പേടിയില്ല; എന്നാൽ, ഞാൻ നിങ്ങളുടെ കൂടെ ആയിരിക്കാൻ ആഗ്രഹിക്കുന്നു.."
അപ്പോൾ എന്റെ പിന്നിൽ നിന്ന് ഏതാനുംപേർ മുൻപോട്ടുവന്ന് അമ്മയുടെ വലതുവശത്തായി നിലയുറപ്പിച്ചു.
അക്കൂട്ടത്തിൽ വിശുദ്ധ യൌസേപ്പിനെയും വിശുദ്ധ അന്തോനീസിനേയും വിശുദ്ധ ഡൊമിനിക്കിനെയും വി. സിൽവസ്റ്ററിനെയും ലിമായിലെ വി.റോസിനെയും ഞാൻ തിരിച്ചറിഞ്ഞു. അവർ അമ്മയുടെ തലക്കു പിന്നിലായി, അമ്മയുടെ കാവൽ മാലാഖയുടെ അടുത്താണ് നിന്നിരുന്നത്. അമ്മയുടെ കാവൽ മാലാഖ, അമ്മയുടെ തലയിൽ തലോടിക്കൊണ്ട് പ്രാർത്ഥനയോടെ മുട്ടിന്മേൽ നില്ക്കുകയായിരുന്നു...
കൂട്ടത്തിലുണ്ടായിരുന്ന മറ്റാളുകൾ, ചെറുപ്പക്കാരും പ്രായമായവരും ഉൾപ്പെടെ ഏകദേശം 40 പേർ, അവരും പ്രാർത്ഥനയോടെ നിന്നു. അവരിൽ, വെള്ളവസ്ത്രം ധരിച്ച്, കൈയിൽ ചെറിയൊരു സുവർണ ചഷകവുമായി നിന്ന ഒരു ചെറുപ്പക്കാരൻ, പ്രാർഥനയോടെ ഇടയ്ക്കിടെ തന്റെ കൈ ചഷകത്തിൽ മുക്കുന്നതും കൈ പുറത്തെടുത്ത് കുന്തിരിക്കധൂപം പോലെ പുക മുകളിലേക്കുയർത്തുന്നതും ഞാൻ കണ്ടു. അപ്പോൾ, മരിക്കുന്ന അമ്മയുടെ പക്കലേക്ക് അടുക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന കുറെ ഇരുണ്ട രൂപങ്ങൾ പേടിച്ച് പിന്നിലേക്കു വലിയുന്നതു കണ്ടു. അമ്മയുടെ കിടക്കയ്ക്കു ചുറ്റുമായി നിന്നിരുന്നവരെ ആ പുക വലയത്തിൽ ഒതുക്കിക്കൊണ്ട് അയാൾ അവർക്കു ചുറ്റും സഞ്ചരിച്ചു. അത്രയധികം ആളുകളെ അവിടെക്കണ്ട് ഞാൻ അത്ഭുതപ്പെടുമ്പോൾ ഈശോ സംസാരിക്കാൻ തുടങ്ങി:
" ഈ ആളുകളിൽ, വിശുദ്ധരായവർ, നിന്റെ അമ്മയുടെ സ്വർഗ്ഗീയ മധ്യസ്ഥരാണ്. അമ്മയുടെ പ്രാർഥനയും പരിത്യാഗവും വഴി അവർ രക്ഷിച്ചെടുത്ത ആളുകളാണ് മറ്റുള്ളവർ. നിന്റെ അമ്മ ഈ ആളുകളെ അറിയില്ലെങ്കിലും, അവളുടെ അവസാനയാത്രയിൽ അവളോടൊപ്പം ആയിരിക്കാനായി അവർ വന്നിരിക്കയാണ്."
ഈ സമയം, ഞങ്ങൾ അമ്മയെ ഇടതുവശത്തേക്കു തിരിച്ചുകിടത്തി. അപ്പോൾ എന്റെ തോളിനുമുകളിലൂടെ നോക്കിക്കൊണ്ട് അമ്മ പറഞ്ഞു; "എനിക്ക് അവരുടെ കൂടെ പോകേണ്ട സമയമായി.."
അമ്മയോട് ശാന്തമായി കിടക്കാൻ പറഞ്ഞശേഷം ഞങ്ങൾ സങ്കീർത്തനങ്ങൾ ആലപിക്കാൻ തുടങ്ങി. വിസ്മയകരമായതെന്തോ കണ്ടതുപോലെ അമ്മ മിഴികൾ വിടർത്തി എന്തിനെയോ നോക്കിക്കൊണ്ടു പറഞ്ഞു; "ലൈറ്റ് ഇടൂ.." ഞങ്ങൾ അപ്രകാരം ചെയ്തു. അപ്പോൾ, എന്റെ കൈ പിടിച്ചമർത്തിക്കൊണ്ട് അമ്മ പറഞ്ഞു; "പരിശുദ്ധനായ ദൈവമേ.. ഇപ്പോൾ... പരിശുദ്ധനായ ദൈവമേ.. ഇപ്പോൾ.." ആ ചെറു പ്രാർത്ഥന ചൊല്ലാൻ അമ്മ എന്നോട് പറയുകയാണെന്ന് എനിക്കുതോന്നി. പരിശുദ്ധനായ ദൈവമേ.. പരിശുദ്ധനായ ബലവാനെ .. പരിശുദ്ധനായ അമർത്യനെ ... ഞങ്ങളുടെയും ലോകം മുഴുവന്റെയും മേൽ കരുണയായിരിക്കേണമേ..
ഞങ്ങൾ ചൊല്ലിക്കൊടുത്തത് ആവർത്തിച്ചു പറയുന്നതിനിടയിലും "എനിക്കു പോകണം, എന്നെ തടയാതെ" എന്ന് ഇടയ്ക്കിടെ അമ്മ പറയുന്നുണ്ടായിരുന്നു. ഞങ്ങൾ കരുണക്കൊന്ത ചൊല്ലാൻ തുടങ്ങി.. അമ്മ വീണ്ടും പ്രാർത്ഥിക്കാൻ തുടങ്ങി: "പിതാവേ....എൻ്റെ ആത്മാവിനെ .... ഇപ്പോൾ... " ആ പ്രാർത്ഥന മുഴുവനായി ചൊല്ലാൻ അമ്മയ്ക്ക് ഓർമ്മ കിട്ടുന്നുണ്ടായിരുന്നില്ല. അതിനാൽ അമ്മയ്ക്കു വേണ്ടി ഞങ്ങൾ അതു ചൊല്ലാൻ തുടങ്ങി.
ഈ സമയം, ഞങ്ങളുടെ പുറകിൽ നിന്നും വേറൊരു ഗണം ആൾക്കാർ വന്ന് അമ്മയുടെ ഇടതുവശത്തായി നിന്നു. അക്കൂട്ടത്തിൽ എൻ്റെ പിതാവിനെയും അമ്മൂമ്മമാരിൽ ഒരാളെയും ഞങ്ങളോടൊപ്പം താമസിച്ചിരുന്ന ഒരു അമ്മായിയെയും ഞാൻ തിരിച്ചറിഞ്ഞു. മറ്റുളള മുഖങ്ങൾ അത്ര വ്യക്തമായി കാണാൻ കഴിഞ്ഞിരുന്നില്ല.
ഈ സമയം, ഒരു കൂട്ടം മാലാഖമാർ, സ്വർഗീയ സംഗീതത്തിൻ്റെ അകമ്പടിയോടു കൂടി കടന്നുവന്ന് ഞങ്ങൾക്കു ചുറ്റും മുകളിലായി നിരന്നു നിന്നു. അന്തരീക്ഷം അങ്ങേയറ്റം ഭക്തിസാന്ദ്രമായി.. പെട്ടെന്ന് അമ്മ പറഞ്ഞു: "ആദ്യം എനിക്ക് പരിശുദ്ധ അമ്മയെ കാണണം.." ഞങ്ങളോടാണ് അമ്മ സംസാരിക്കുന്നതെന്നു കരുതി എൻ്റെ സഹോദരൻ പറഞ്ഞു: "അമ്മേ, ഈശോ ഇവിടെയുണ്ടല്ലോ.. അവിടുന്ന് അമ്മയെ കാത്തിരിക്കുകയാണ്.." അമ്മ വീണ്ടും പറഞ്ഞു: "എനിക്ക് അമ്മയെ കാണണം.."
(ജപമാല ചൊല്ലിക്കൊണ്ട് മരണമടയുന്ന ആത്മാക്കളെ കൂട്ടിക്കൊണ്ടുപോകാൻ പരിശുദ്ധ അമ്മ തന്നെ വരുമെന്ന ആഴമായ വിശ്വാസം അമ്മയ്ക്കുണ്ടായിരുന്നതിനാലായിരിക്കണം
അമ്മ അങ്ങനെ പറഞ്ഞത്. )
ഞങ്ങൾ മാതാവിൻ്റെ ഒരു ചിത്രം അമ്മയെ കാണിച്ചു..