സെപ്തംബർ 15 - വ്യാകുല മാതാവിൻ്റെ തിരുനാൾ
ഇന്ന് തിരുസഭ വ്യാകുല മാതാവിനെ അനുസ്മരിക്കുന്നു. രക്ഷാകരകർമ്മത്തിൽ, തൻ്റെ പുത്രനോടൊപ്പം സഹനങ്ങളേറ്റു വാങ്ങി സഹരക്ഷകയായിത്തീർന്ന ദൈവമാതാവിനെ അതിരറ്റ സ്നേഹത്തോടെ ഇന്ന് സഭ ഓർക്കുന്നു.
തിരുമുറിവുകളഞ്ചും തഴുകി,
പൊൻമുടിയിഴകൾ തലോടി,
കരളുരുകി കരയുന്നമ്മേ,
വ്യാകുല മാതേ ...
ഇന്ന് തിരുസഭ വ്യാകുല മാതാവിനെ അനുസ്മരിക്കുന്നു. രക്ഷാകരകർമ്മത്തിൽ, തൻ്റെ പുത്രനോടൊപ്പം സഹനങ്ങളേറ്റു വാങ്ങി സഹരക്ഷകയായിത്തീർന്ന ദൈവമാതാവിനെ അതിരറ്റ സ്നേഹത്തോടെ ഇന്ന് സഭ ഓർക്കുന്നു.
പരിശുദ്ധ അമ്മ തൻ്റെ ജീവിതത്തിൽ ഏറ്റുവാങ്ങിയ ഏഴ് സന്താപങ്ങളെപ്പറ്റിയാണ് ഇന്നു നാം മുഖ്യമായും ധ്യാനിക്കുന്നത്.
1. ശിമയോൻ്റെ പ്രവചനം (ലൂക്കാ 2:25-35).
2. ഈജിപ്തിലേക്കുള്ള പലായനം (മത്തായി 2:13-15)
3.ബാലനായ ഈശോയെ ദേവാലയത്തിൽ വെച്ചു കാണാതാകുന്നത് (ലൂക്കാ 4:41-50)
4. കാൽവരിയിലേക്കുള്ള യാത്രാമദ്ധ്യേ അമ്മ മകനെ കണ്ടുമുട്ടുന്നത് (ലൂക്കാ 23:27-31)
5. ഈശോയുടെ കുരിശുമരണം (യോഹ 19:25-30)
6.ഈശോയുടെ തിരുമേനി കുരിശിൽ നിന്നിറക്കി അമ്മയുടെ മടിയിൽ കിടത്തുന്നത് (ലൂക്കാ 23:50-54)
7.ഈശോയെ കല്ലറയിൽ സംസ്കരിക്കുന്നത്
(യോഹ 19:38-42)