വി.യൗസേപ്പിന്റെ തിരുനാളിന്നൊരുക്കമായുള്ള നൊവേന (10-03-2015 to 18-03-2015)
ഓ, സ്നേഹനിധിയായ വി.യൗസേപ്പിതാവേ, അങ്ങയുടെ എല്ലാ സഹനങ്ങളെയും, സന്താപങ്ങളെയും സന്തോഷങ്ങളെയും പ്രതി ഞാനങ്ങയോട് അപേക്ഷിക്കുന്നു; എനിക്കിപ്പോൾ ഏറ്റവും ആവശ്യമായിരിക്കുന്ന ഈ അനുഗ്രഹം (ഇവിടെ അപേക്ഷ സമർപ്പിക്കുക) ദൈവത്തിൽനിന്ന് പ്രാപിച്ചുതരേണമേ.
എന്നോട് പ്രാർഥന യാചിച്ചിരിക്കുന്ന എല്ലാവരുടെയും അപേക്ഷകളും നിയോഗങ്ങളും ദൈവതിരുമനസ്സിന് വിധേയമായി സാധിച്ചുകൊടുക്കേണമേ. എന്റെ അന്ത്യവിനാഴികയിൽ അവിടുത്തെ സാന്നിദ്ധ്യവും സഹായവും അനുഗ്രഹവും ഞാൻ യാചിക്കുന്നു. അങ്ങനെ ഞാൻ അങ്ങയോടും പരിശുദ്ധമാതാവിനോടുമൊപ്പം പരിശുദ്ധ ത്രിത്വത്തെ എന്നെന്നും വാഴ്ത്തിപ്പുകഴ്ത്തുമാറാകട്ടെ. ആമേൻ.
1 സ്വ . 1 നന്മ 1 ത്രി.