"എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്. അവസാനദിവസം ഞാനവനെ ഉയിർപ്പിക്കും." (John 6:54)
nithyajeevan
Monday, September 29, 2014
Sunday, September 14, 2014
കുരിശെന്ന കോട്ട
സെപ്തംബർ 14 - ഇന്ന് വിശുദ്ധ കുരിശിന്റെ പുകഴ്ച്ചയുടെ തിരുനാൾ
ഒരു വൈദികന്റെ അനുഭവം കേൾക്കുക; പലപ്പോഴായി ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുള്ള ഒരു പെണ്‍കുട്ടിയുടെ ഭവനം അദ്ദേഹം സന്ദര്‍ശിക്കാനിടയായി. അച്ചന്‍ ആ പെണ്‍കുട്ടിക്കുവേണ്ടി പ്രാര്‍ത്ഥിച്ചപ്പോള്‍ അവള്‍ പറഞ്ഞതിങ്ങനെയാണ്: രാത്രി കിടന്നുറങ്ങുമ്പോള്‍ ഒരു പുരുഷശബ്ദം അവളെ പേരുചൊല്ലി വിളിക്കുന്നതായി അനുഭവപ്പെടുന്നു. 'വാ, നമുക്കൊരുമിച്ചുപോയി ആത്മഹത്യ ചെയ്യാം' എന്ന ശബ്ദം നിരന്തരം ചെവിയില്‍ മുഴങ്ങും. അപ്പോള്‍ അതിനെ എതിരിടാന്‍ കഴിയാതെ അവള്‍ യാന്ത്രികമായി ആത്മഹത്യയ്ക്ക് ശ്രമിക്കും. അച്ചന്‍ അവളുടെമേല്‍ വിശുദ്ധജലം തളിച്ച് വിശുദ്ധ കുരിശിനാല്‍ മുദ്രകുത്തി പ്രാ ര്‍ത്ഥിച്ചു. പോരാന്‍നേരം ഭവനത്തിന്റെ പ്രധാനവാതിലില്‍ കുരിശടയാളം വരച്ച് മുദ്രകുത്തി തിന്മയുടെ ശക്തികളെ നിരോധിക്കാനായി നിശ്ശബ്ദമായി പ്രാര്‍ത്ഥിച്ചു. അത് ആ പെണ്‍കുട്ടി കാണുകയോ അറിയുകയോ ചെ യ്തിട്ടുമില്ലായിരുന്നു. ഒന്നു രണ്ടാഴ്ചകള്‍ക്കുശേഷം ആ വൈദികന്‍ വീണ്ടും ആ ഭവനത്തിലെത്തി. പെണ്‍കുട്ടിയുടെ വിശേഷങ്ങള്‍ അന്വേഷിച്ചു. അപ്പോള്‍ അവള്‍ പറഞ്ഞതിപ്രകാരമാണ്:
''ഇപ്പോള്‍ എനിക്ക് സുഖമായി കിടന്നുറങ്ങാന്‍ പറ്റുന്നുണ്ട്. ബെഡ്‌റൂമില്‍ യാതൊരു അസ്വസ്ഥതയുമില്ല. പക്ഷേ, ചിലപ്പൊഴൊക്കെ വീടിന്റെ പുറത്തുനിന്നും ആ ശബ്ദം കേട്ടിട്ടുണ്ട്. അത് എന്നോട് വീടിന്റെ പുറത്തേക്കിറങ്ങി വരാനാണ് പറയുന്നത്. ഇന്നാള് വന്ന അച്ചന്‍ വീടിന്റെ വാതിലില്‍ കുരിശുവരച്ചുപോയതുകൊണ്ട് എനിക്ക് അകത്തേക്ക് വരാന്‍ കഴിയുന്നില്ല. നീ പുറത്തേക്കു വാ'', എന്ന് പറയുന്നത് ഒന്നുരണ്ട് പ്രാവശ്യം കേട്ടു. നോക്കുക, ഒരു വൈദികന്റെ കരങ്ങള്‍കൊണ്ട് വാതിലിന്റെ കട്ടിളക്കാലുകളില്‍ പതിപ്പിച്ച കുരിശടയാളത്തിന്റെ ശക്തി!
പക്ഷേ, എന്തുകൊണ്ട് നമ്മുടെ വെഞ്ചരിപ്പുകള്‍ പലപ്പോഴും ഫലദായകമാകുന്നില്ല? ഒന്നാമത്തെ കാരണം വിശ്വാസത്തിന്റെ കുറവാണ്. രണ്ടാമത്തെ പ്രശ്‌നം ശരിയായ ഒരുക്കം കൂടാതെയുള്ള വെഞ്ചരിപ്പാണ്. വെഞ്ചരിപ്പിന്റെ ഒരു തലം വിശുദ്ധീകരണമാണ്. വീട്ടിലെ മുറികളൊക്കെ വെഞ്ചരിച്ചാലും വീട്ടില്‍ താമസിക്കുന്നവരുടെ ഹൃദയം വെഞ്ചരിക്കപ്പെടുന്നില്ലെങ്കില്‍ എന്തു പ്രയോജനം? വീടും സ്ഥാപനങ്ങളും വെഞ്ചരിക്കുമ്പോള്‍ അതിനുമുമ്പായി കുടുംബങ്ങളും സ്ഥാപനത്തിലെ അംഗങ്ങളും അനുതപിച്ച് പാപങ്ങളുപേക്ഷിക്കണം. അനുരഞ്ജനമില്ലാതെയും പാപങ്ങളുപേക്ഷിക്കാതെയും വെഞ്ചരിപ്പ് നടത്തുമ്പോള്‍ അതിന്റെ ഫലദായകത്വം അപൂര്‍ണമാകും.
വെഞ്ചരിപ്പുവഴി വിശുദ്ധീകരണം മാത്രമല്ല, വിശുദ്ധീകരിക്കപ്പെട്ടവ ക്രിസ്തുവിനായി സമര്‍പ്പിക്കുകയും ചെയ്യുന്നുണ്ട്. സ്വന്തമായവയില്‍ മാത്രമാണ് നാം നമ്മുടെ മുദ്ര അല്ലെങ്കില്‍ അടയാളം പതിപ്പിക്കാറുള്ളത്. അതിനാല്‍ വെഞ്ചരിപ്പുവഴി പവിത്രീകരിക്കപ്പെടുകയും കുരിശടയാളത്താല്‍ മുദ്രകുത്തപ്പെടുകയും ചെയ്യുന്നവ ദൈവമഹത്വത്തിനായി ഉപയോഗിക്കപ്പെടണം. വെഞ്ചരിച്ച കെട്ടിടങ്ങളും വസ്തുക്കളും സ്ഥലവും ദൈവമഹത്വത്തിനായി ദൈവത്തിന്റേതുപോലെ ഉപയോഗിക്കപ്പെടുന്നില്ലെങ്കില്‍ വെഞ്ചരിപ്പിന്റെ ശക്തി അവിടെ വെളിപ്പെടണമെന്നില്ല.
മോഷ്ടിക്കാന്‍ പോകുന്നവന്‍ പിടിക്കപ്പെടാതിരിക്കുന്നതിനുവേണ്ടി കുരിശുവരച്ച് സംരക്ഷണം തേടുന്നതുപോലെ പരിഹാസ്യമാണ് ദൈവഹിതത്തിനു വിരുദ്ധമായ പ്രവൃത്തികള്‍ നടക്കുന്ന സ്ഥലം പുരോഹിതനെ വിളിച്ചു വെഞ്ചരിപ്പിക്കുന്നത്. ജപമാലയും ക്രൂശിതരൂപങ്ങളുമെല്ലാം വെഞ്ചരിച്ച് ഉപയോഗിക്കുമ്പോഴും സ്വന്തം ജീവിതത്തെ വിശുദ്ധീകരിക്കപ്പെടാന്‍ ക്രിസ്തുവിനു വിട്ടുകൊടുക്കാതിരുന്നാല്‍ അര്‍ത്ഥശൂന്യമാകും എല്ലാം.
പ്രാര്‍ത്ഥന
രക്ഷയുടെ അടയാളമായ വിശുദ്ധ കുരിശേ, എന്നെയും എന്റെ കുടുംബത്തെയും എന്റെ കുടുംബാംഗങ്ങളെയും എന്റെ സമൂഹത്തെയും എന്റെ നാ ടിനെയും അങ്ങേ തിരുമുന്‍പില്‍ സമര്‍പ്പിക്കുന്നു. പൈശാചികബന്ധനത്തില്‍നിന്നും അതിന്റെ ശക്തിയില്‍നിന്നും മോചനം തരണമേ. ജോലിയിലും അധ്വാനത്തിലും കഴിയുന്ന എല്ലാവര്‍ക്കും വിജയം കൊടുക്കണമേ.
പെട്ടെന്നുണ്ടാകുന്ന അപകടങ്ങള്‍, ദുര്‍മരണങ്ങള്‍, പ്രകൃതിക്ഷോഭങ്ങള്‍, രോഗങ്ങള്‍, ഇടിമിന്നല്‍ ഇവയില്‍നിന്നും സംരക്ഷണം തരണമേ. വിശുദ്ധ കുരിശിന്റെ സന്നിധിയില്‍ പ്രാര്‍ത്ഥിക്കുന്ന എല്ലാവരുടേയും നിയോഗങ്ങള്‍ സാധിച്ചു കൊടുക്കേണമേ.
''കുരിശാണ് രക്ഷ, കുരിശിലാണ് വിജയം, കുരിശിലാണ് മഹത്വം.'' (3 പ്രാവശ്യം) 1 സ്വര്‍ഗ. 1 നന്മ.
(ശ്രീ.ബെന്നി പുന്നത്തറയുടെ മനുഷ്യപുത്രന്റെ അടയാളം എന്ന ഗ്രന്ഥത്തിൽ നിന്ന്)
Friday, September 12, 2014
നന്മ നിറഞ്ഞ മറിയമേ സ്വസ്തി
പ്രൊട്ടസ്റ്റന്റുകാരായ മാതാപിതാക്കളുടെ ആറു വയസ്സുകാരനായ മകന് അവന്റെ കത്തോലിക്കനായ കൂട്ടുകാരൻ നന്മ നിറഞ്ഞ മറിയമേ സ്വസ്തി എന്ന പ്രാർത്ഥന പതിവായി ചൊല്ലുന്നതു കേട്ട് ആ പ്രാർത്ഥനയോട് വലിയ ഇഷ്ടം തോന്നി. ആ പ്രാർത്ഥന എഴുതിയെടുത്ത് പഠിച്ച് അവനും ദിവസവും അതു ചൊല്ലാൻ തുടങ്ങി. ഒരു ദിവസം, അവന്റെ അമ്മയെ അതു ചൊല്ലിക്കേൾപ്പിച്ചിട്ട് അവൻ പറഞ്ഞു: "എന്തുനല്ല പ്രാർത്ഥന, അല്ലെ അമ്മേ?" അമ്മ ക്രുദ്ധയായി അവനോടു ചോദിച്ചു; "ഈ പാപ്പാമതക്കാരുടെ (കത്തോലിക്കരുടെ) പ്രാർത്ഥന നീയെങ്ങിനെ പഠിച്ചു ? പാപ്പാമതക്കാർ അന്ധവിശ്വാസികളും വിഗ്രഹങ്ങളെ ആരാധിക്കുന്നവരുമാണ്. യേശുവിന്റെ അമ്മ മേരി അവർക്കു ദൈവമാണ്. എന്നാലോ, അവൾ മറ്റെല്ലാ സ്ത്രീകളെയും പോലെ ഒരുവൾ മാത്രം.. നീ മേലിൽ ഈ പ്രാർത്ഥന ചൊല്ലരുത്. ബൈബിൾ വായിക്കണം. നാം എങ്ങിനെയാണ് ജീവിക്കേണ്ടതെന്ന് ബൈബിൾ പറഞ്ഞുതരും.."
അന്നുമുതൽ കുട്ടി "നന്മ നിറഞ്ഞ മറിയമേ" പ്രാർത്ഥന നിർത്തി. അവൻ ബൈബിൾ വായിക്കാൻ തുടങ്ങി. നാളുകൾ കഴിഞ്ഞു; ബൈബിൾ വായന സുവിശേഷങ്ങളിൽ എത്തിയപ്പോൾ ദൈവദൂതൻ മേരിയെ അഭിവാദനം ചെയ്യുന്നതും മംഗളവാർത്ത അറിയിക്കുന്നതുമായ ഭാഗവും തുടർന്ന് എലിസബത്തിന്റെ അഭിവാദനവും കണ്ടു. വലിയ സന്തോഷത്തോടെ, അവനോടി അമ്മയുടെ അടുക്കൽ ചെന്നു പറഞ്ഞു: "അമ്മേ, ആ പ്രാർത്ഥന ബൈബിളിൽ ഉണ്ട്; പിന്നെന്തുകൊണ്ടാണ് അത് അന്ധവിശ്വാസികളുടെ പ്രാർഥനയാണെന്ന് അമ്മ പറയുന്നത്? തൃപ്തികരമായ ഉത്തരമൊന്നും പറയാനില്ലായിരുന്ന അവന്റെ അമ്മ വീണ്ടും അവനെ ശകാരിക്കുകയാണ് ചെയ്തത്. അവൻ അമ്മയോട് വാദിക്കാൻ നില്ക്കാതെ വീണ്ടും "നന്മ നിറഞ്ഞ മറിയമേ" പ്രാർത്ഥന രഹസ്യമായി ചൊല്ലാനാരംഭിച്ചു. യേശുവിന്റെ അമ്മയെ ആ പ്രാർത്ഥന ചൊല്ലി അഭിവാദനം ചെയ്യുമ്പോൾ അവന് വലുതായ സന്തോഷം അനുഭവപ്പെട്ടു.
അവനു 14 വയസ്സുള്ളപ്പോൾ അവന്റെ വീട്ടിലെ ഒരു സായാഹ്ന ചർച്ചാവേളയിൽ, മറ്റു കുടുംബാംഗങ്ങളെല്ലാം മറിയത്തെ നിന്ദിച്ചു സംസാരിച്ചപ്പോൾ അവനതു കേട്ടുനില്ക്കാനായില്ല. "മേരി എല്ലാവരെയുംപോലെ ഒരു സാധാരണ സ്ത്രീയല്ല. ദൈവദൂതൻ അവളെ "നന്മ നിറഞ്ഞവളേ" എന്നാണു വിളിച്ചത്;" അവൻ പറഞ്ഞു. "അവൾ യേശുവിന്റെ അമ്മയാണ്; അതുകൊണ്ടുതന്നെ ദൈവത്തിന്റെ അമ്മയുമാണ്. സൃഷ്ടികളിൽ അവളെക്കാൾ ഉന്നതയായി ആരുംതന്നെയില്ല. സകല തലമുറകളും അവളെ "ഭാഗ്യവതി" എന്നു പ്രകീർത്തിക്കുമെന്നാണ് ബൈബിൾ പറയുന്നത്. പിന്നെ എന്തുകൊണ്ടാണ് നിങ്ങൾ മേരിയെ നിന്ദിക്കുന്നത്? നിങ്ങളുടെ അരൂപി സത്യത്തിന്റെയൊ സുവിശേഷത്തിന്റെയോ അല്ല; മറ്റെന്തിന്റെയോ ഒക്കെയാണ് .." അവൻ പറഞ്ഞുനിർത്തി.
അവന്റെ തുറന്നടിച്ച ഈ സംസാരം കേട്ട് അവരെല്ലാവരും സ്തബ്ധരായിപ്പോയി. അവന്റെ അമ്മ ഉച്ചത്തിൽ നിലവിളിച്ചു: "ഓ, എന്റെ ഈ മകൻ പാപ്പാമതക്കാരനായിപ്പോകുമെന്നാണ് എനിക്കു തോന്നുന്നത്.." വളരെക്കഴിയുന്നതിനുമുൻപ് അങ്ങനെതന്നെ സംഭവിക്കുകയും ചെയ്തു. ആ കുട്ടി പ്രൊട്ടസ്റ്റന്റ് മതത്തെയും കത്തോലിക്കാമതത്തെയും പറ്റി ഗൗരവമായി പഠിക്കുകയും കത്തോലിക്കാമതമാണ് യഥാർഥത്തിൽ ക്രിസ്തു സ്ഥാപിച്ച മതമെന്നു കണ്ടെത്തി അതിനെ ആശ്ലേഷിക്കുകയും ചെയ്തു.

Subscribe to:
Posts (Atom)