പരിശുദ്ധ കന്യകാമാതാവിന്റെ ദർശനമുണ്ടായതായി തിരുസഭ അംഗീകരിച്ചിട്ടുള്ള തീർഥാടനകേന്ദ്രങ്ങളിൽ പ്രസിദ്ധമായതാണ് മെക്സിക്കോ സിറ്റിയിലെ ഗുഡലുപ്പേ മാതാവിന്റെ ബസിലിക്ക. വർഷംതോറും 10കോടിയിൽപ്പരം തീർഥാടകരാണ് ഇവിടെയെത്തുന്നത്. ലോകത്തിലെ മരിയൻ തീർഥാടനകേന്ദ്രങ്ങളിൽ ഏറ്റവും പ്രസിദ്ധവും കത്തോലിക്കാ ദേവാലയങ്ങളിൽ വത്തിക്കാൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്നതും ഈ ദേവാലയത്തിലാണ്.
1474 ൽ മെക്സിക്കോയിൽ ജനിച്ച ഒരു ഗോത്രവർഗ്ഗക്കാരനായിരുന്നു ജുവാൻ ഡിയാഗോ. ഏതാണ്ട് 50 വയസ്സപ്പോൾ, ഫ്രാൻസിസ്കൻ മിഷനറിമാരിൽ നിന്ന് മാമോദീസാ സ്വീകരിച്ച് ജുവാനും കുടുംബവും ക്രിസ്ത്യാനികളായി.
1474 ൽ മെക്സിക്കോയിൽ ജനിച്ച ഒരു ഗോത്രവർഗ്ഗക്കാരനായിരുന്നു ജുവാൻ ഡിയാഗോ. ഏതാണ്ട് 50 വയസ്സപ്പോൾ, ഫ്രാൻസിസ്കൻ മിഷനറിമാരിൽ നിന്ന് മാമോദീസാ സ്വീകരിച്ച് ജുവാനും കുടുംബവും ക്രിസ്ത്യാനികളായി.
1531 ഡിസംബർ മാസം ഒന്പതാം തീയതി... ജുവാൻ പതിവുപോലെ രണ്ടര മൈൽ അകലെയുള്ള പള്ളിയിലേക്ക് പരിശുദ്ധ കുർബാനയ്ക്കായി പോവുകയായിരുന്നു. തെപ്പിയാക് മലയുടെ താഴ്‌വാരത്തെത്തിയപ്പോൾ അതിമധുരമായ സംഗീതം അയാളുടെ കാതുകളിലേക്ക് ഒഴുകിയെത്തി; ഒപ്പം, 'മലമുകളിലേക്ക് വരിക' എന്നുപറയുന്ന ഒരു സ്ത്രീസ്വരവും അയാൾ കേട്ടു. മലമുകളിലെത്തിയ അയാൾ കണ്ടത് അതിമനോഹരിയായ ഒരു സ്ത്രീരൂപത്തെയാണ്. ആ രൂപം അയാളോടുപറഞ്ഞു; "ഞാൻ പരിശുദ്ധ കന്യകാമറിയമാണ്. ഈ മലയുടെ താഴ്‌വാരത്ത് ഒരു ദേവാലയം പണിത് എനിക്കായി പ്രതിഷ്ഠിക്കപ്പെടണമെന്ന് ഞാൻ ആഗ്രഹിക്കുന്നതായി നീ നിന്റെ ബിഷപ്പിനോടു പറയുക."
ജുവാൻ ഒട്ടും താമസിയാതെ ബിഷപ്പിനെ ചെന്നു കണ്ട് ഇക്കാര്യങ്ങളെല്ലാം അറിയിച്ചു. ബിഷപ്പ് സ്നേഹത്തോടെ ജുവാനെ സ്വീകരിച്ചെങ്കിലും അയാൾ പറഞ്ഞ കാര്യമൊന്നും വിശ്വസിച്ചില്ല. ജുവാൻ നിരാശനായി തിരിയെ മലമുകളിൽ ചെന്ന് ആ രൂപത്തെ വിവരം ധരിപ്പിച്ചു. വീണ്ടും ഈ ദൗത്യവുമായി ബിഷപ്പിനെ സമീപിക്കുവാൻ ആ രൂപം ആവശ്യപ്പെട്ടതനുസരിച്ച് ജുവാൻ രണ്ടാം തവണയും ബിഷപ്പിന്റെയടുക്കൽപ്പോയി. ഇത്തവണ ബിഷപ്പ്, ജുവാൻ പറയുന്ന കാര്യങ്ങൾ സത്യമാണെന്നുള്ളതിന് തെളിവ് നല്കുവാനാവശ്യപ്പെട്ടു. ഭയവും ആശയക്കുഴപ്പവും മൂലം നഷ്ടധൈര്യനായിത്തീർന്ന ജുവാൻ, രണ്ടുമൂന്നു ദിവസത്തേക്ക് തെപ്പിയാക് മലയുടെ അടുത്തേക്കുപോലും പോയില്ല. ഡിസംബർ പന്ത്രണ്ടാം തീയതി ആസന്നമരണനായി കിടന്നിരുന്ന തന്റെ ഒരു ബന്ധുവിന് അന്ത്യകൂദാശ നല്കാൻ പുരോഹിതനെ അന്വേഷിച്ച്, തെപ്പിയാക് മല ഒഴിവാക്കി ഒരു കുറുക്കുവഴിയിലൂടെപ്പോയ ജുവാന്റെ മുൻപിൽ വീണ്ടും പരിശുദ്ധ കന്യക പ്രത്യക്ഷപ്പെട്ടു. ബിഷപ്പ് തെളിവ് ആവശ്യപ്പെടുന്നുവെന്ന് ജുവാൻ പറഞ്ഞപ്പോൾ, ചുറ്റും കാണുന്ന റോസാപ്പൂക്കൾ ശേഖരിച്ച് ബിഷപ്പിനു തെളിവായി കൊണ്ടുക്കൊടുക്കുവാൻ പരിശുദ്ധ കന്യക ആവശ്യപ്പെട്ടു. അത് പൂക്കളുടെ കാലമല്ലായിരുന്നുവെന്നു തന്നെയല്ല, ഊഷരവും വിജനവുമായ ആ മലയിൽ റോസാപ്പൂക്കൾ കാണുക എന്നത് ഒരത്ഭുതം തന്നെയായിരുന്നു! ജുവാനാകട്ടെ, ആ അത്ഭുതപുഷ്പങ്ങൾ തന്റെ വിലകുറഞ്ഞ അങ്കിയിൽ ശേഖരിച്ച് അരമനയിൽച്ചെന്ന് ബിഷപ്പിനെക്കണ്ട് വിവരങ്ങൾ ധരിപ്പിച്ചു. പുഷ്പങ്ങൾ ബിഷപ്പിനെയും ഒപ്പമുണ്ടായിരുന്നവരെയും കാണിക്കാനായി ജുവാൻ തന്റെ അങ്കി വിടർത്തിയപ്പോൾ അതിവിശിഷ്ടമായ സുഗന്ധം പരത്തിക്കൊണ്ട് റോസാപ്പൂക്കൾ തറയിൽ വീണു;
അതോടൊപ്പം ജുവാന്റെ പരുക്കൻ മേലങ്കിയിൽ പരിശുദ്ധ കന്യകാമാതാവിന്റെ അതിമനോഹരമായ ഒരു ചിത്രവും കാണപ്പെട്ടു!! അവിശ്വാസിയായ തന്റെ തെറ്റിനു മാപ്പുചോദിച്ചുകൊണ്ട് ബിഷപ്പ് മുട്ടിന്മേൽ വീണു... മാതാവിന്റെ ചിത്രമുള്ള ആ വസ്ത്രം ബിഷപ്പ് സക്രാരിയുടെ അടുത്തായി പ്രതിഷ്ടിക്കുകയും ദൈവം നല്കിയ ഈ പ്രത്യേക അനുഗ്രഹത്തിന് നന്ദിയർപ്പിക്കുകയും ചെയ്തു. രണ്ടാഴ്ചയ്ക്കകം ചെറിയ ഒരു ചാപ്പൽ ദൈവമാതാവ് ജുവാന് പ്രത്യക്ഷപ്പെട്ട ആ സ്ഥലത്ത് ഉയർന്നു.. പില്ക്കാലത്ത്
ഗുഡലുപ്പേ മാതാവ് എന്നപേരിൽ പ്രസിദ്ധമായ ആ അത്ഭുതചിത്രം അവിടെ പ്രതിഷ്ടിതമായി..
മരണ ശയ്യയിലായിരുന്ന ജുവാന്റെ ബന്ധുവിന് പൂർണ്ണസൗഖ്യം ലഭിക്കുമെന്ന് മൂന്നാമത്തെ ദർശനവേളയിൽ പരിശുദ്ധമാതാവ് പറഞ്ഞിരുന്നു. ബിഷപ്പിനെക്കണ്ട് വീട്ടിൽ മടങ്ങിയെത്തിയ ജുവാൻ, പൂർണ്ണാരോഗ്യവാനായിരിക്കുന്ന തന്റെ ബന്ധുവിനെയാണ് കണ്ടത്. കന്യകാമാതാവ് തന്റെ അടുക്കൽ വന്നിരുന്നുവെന്നും തന്നെ സുഖപ്പെടുത്തിയെന്നും ഗുഡലുപ്പേ മാതാവ് എന്നപേരിൽ തന്റെ ബഹുമാനാർഥം ഒരു ദേവാലയം ഇവിടെ ഉണ്ടാകണമെന്ന് അമ്മ ആഗ്രഹിക്കുന്നതായി തന്നെ അറിയിച്ചുവെന്നും ബന്ധു പറഞ്ഞു.
ദർശനവിവരം പെട്ടെന്ന് കാട്ടുതീ പോലെ പടർന്നു. അതോടെ ആളുകൾ അവിടേക്ക് ഒഴുകിയെത്താൻ തുടങ്ങി. അതേത്തുടർന്ന് എണ്ണിയാലൊടുങ്ങാത്ത അത്ഭുതങ്ങളുടെയും രോഗസൌഖ്യങ്ങളുടെയും പ്രവാഹമായി.. അന്നത്തെ ചെറിയ ചാപ്പൽ ഇന്നുകാണുന്ന ബസിലിക്കയായി ഉയർന്നു..
അത്ഭുതങ്ങളും രോഗ സൗഖ്യങ്ങളും ഇന്നും തുടരുന്നു. "അവൻ പറയുന്നതു ചെയ്യുക " എന്നാഹ്വാനം ചെയ്തുകൊണ്ട് ഇന്നും പരിശുദ്ധ അമ്മ പതിനായിരങ്ങളെ തന്റെ മകനിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നു..
അതോടൊപ്പം ജുവാന്റെ പരുക്കൻ മേലങ്കിയിൽ പരിശുദ്ധ കന്യകാമാതാവിന്റെ അതിമനോഹരമായ ഒരു ചിത്രവും കാണപ്പെട്ടു!! അവിശ്വാസിയായ തന്റെ തെറ്റിനു മാപ്പുചോദിച്ചുകൊണ്ട് ബിഷപ്പ് മുട്ടിന്മേൽ വീണു... മാതാവിന്റെ ചിത്രമുള്ള ആ വസ്ത്രം ബിഷപ്പ് സക്രാരിയുടെ അടുത്തായി പ്രതിഷ്ടിക്കുകയും ദൈവം നല്കിയ ഈ പ്രത്യേക അനുഗ്രഹത്തിന് നന്ദിയർപ്പിക്കുകയും ചെയ്തു. രണ്ടാഴ്ചയ്ക്കകം ചെറിയ ഒരു ചാപ്പൽ ദൈവമാതാവ് ജുവാന് പ്രത്യക്ഷപ്പെട്ട ആ സ്ഥലത്ത് ഉയർന്നു.. പില്ക്കാലത്ത്
ഗുഡലുപ്പേ മാതാവ് എന്നപേരിൽ പ്രസിദ്ധമായ ആ അത്ഭുതചിത്രം അവിടെ പ്രതിഷ്ടിതമായി..
St.John Diego |
The Original Picture on the original fabric |