നിത്യജീവൻ
"എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്. അവസാനദിവസം ഞാനവനെ ഉയിർപ്പിക്കും." (John 6:54)
nithyajeevan
Tuesday, July 28, 2026
ദിവസങ്ങളുടെ ക്രമീകരണം:
Monday, July 27, 2026
ജീവനും മരണവും
"വചനത്തിനായി നോക്കിയിരിക്കുന്ന നിങ്ങൾക്കു സമാധാനം. ജീവനെക്കുറിച്ചും മരണത്തെക്കുറിച്ചും പരിഗണിക്കുമ്പോഴും ഈ രണ്ടു പദങ്ങൾ എന്നു വിളിക്കുന്നത് ഒരു കാലഘട്ടത്തെയാണ്. അതായത് - അമ്മയുടെ ഉദരത്തിൽ നിന്നു ജനിച്ച്, ശ്വസിക്കാൻ തുടങ്ങി, ഭക്ഷണം കഴിച്ചുതുടങ്ങി, ചലിക്കുവാനും പ്രവർത്തിക്കുവാനും ചിന്തിക്കുവാനും തുടങ്ങി, അങ്ങനെ പോകുന്ന ഒരു കാലഘട്ടത്തെയാണ്. മരണം എന്നു വിളിക്കുന്നതാകട്ടെ, ശ്വാസോച്ഛാസം നിന്നുപോയി, ഭക്ഷണം കഴിക്കാതെയായി, ചലനവും ചിന്തയും പ്രവൃത്തിയുമെല്ലാം നിന്നുപോയി, തണുത്ത് ശവകുടീരത്തിലേക്ക് പോകാൻ പാകമായിത്തീരുന്ന അവസ്ഥയും... എന്നാൽ അതങ്ങനെയല്ല. ജീവനെന്നാണെന്ന് നിങ്ങൾ മനസ്സിലാക്കണമെന്ന് ഞാനാഗ്രഹിക്കുന്നു. ജീവനു യോജിച്ച പ്രവൃത്തികളെന്താണെന്നു ചൂണ്ടിക്കാട്ടുവാനും ആഗ്രഹിക്കുന്നു. ഉണ്ടായിരിക്കുക എന്നതല്ല ജീവന്. ഉണ്ടായിരിക്കുക എന്നത് ജീവനുമല്ല. ഈ തൂണുകൾക്ക്മേൽ പടരുന്നു കിടക്കുന്നു മുന്തിരിവള്ളി 'ഉണ്ട്'. എന്നാൽ അതിന് ഞാൻ പറയുന്ന ജീവനില്ല. അതുപോലെ, അവിടെ അകലെയുള്ള മരത്തിൽ കെട്ടിയിരിക്കുന്ന, കരയുന്ന ആടിൻ അസ്തിത്വമുണ്ട്. എന്നാൽ അതിന് ഞാൻ പറയുന്ന ജീവനില്ല. ഞാൻ പറയുന്ന ജീവന് , ശരീരത്തിൻ്റെ അസ്തിത്വത്തോടെ ആരംഭിക്കുന്നതല്ല; മാസത്തിൻ്റെ അന്ത്യത്തോടെ അവസാനിക്കുന്നു. ഞാൻ പരാമർശിക്കുന്ന ജീവന് അമ്മയുടെ ഉദരത്തിലല്ല ആരംഭിക്കുന്നത്; ഒരു ശരീരത്തിൽ വസിക്കാൻ ദൈവം ഒരാത്മാവിനെ സൃഷ്ടിക്കുമ്പോഴാണ് ആ ജീവൻ ആരംഭിക്കുന്നത്. ആ ജീവന് അവസാനിക്കുന്നത് പാപം അതിനെ കൊല്ലുമ്പോഴാണ്.
മനുഷ്യൻ ആദ്യം ഒരു വിത്താണ്. വളരുന്ന ഒരു വിത്ത്; മാംസളമായ ഒരു വിത്ത്. ധാന്യങ്ങളുടേയും പഴങ്ങളുടേയും വിത്തു പോലെയല്ല. ആദ്യം അവൻ്റെ രൂപം പ്രാപിക്കുന്നത് ഒരു മൃഗമായി. എന്നാൽ ശാരീരികമല്ലാത്ത ഭാഗം, അതായത് ആത്മാവ്, അതിലേക്കു നിവേശിക്കപ്പെടുന്നു. ഈ അരൂപി വളരെ ശക്തിയുള്ളതാണ് ആത്മീയജീവനാണ്. ഈ നിവേശനം കഴിയുമ്പോൾ ഭ്രൂണം ചലനമുള്ള ഒരു ചങ്കു മാത്രമായിരിക്കില്ല. സൃഷ്ടാവിൻ്റെ ചിന്തകനുസൃതമായി അതു ജീവിക്കുന്നു; അത് മനുഷ്യനായിത്തീരുന്നു. ദൈവത്തിൻ്റെ ഛായയിലും ദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട ദൈവത്തിൻ്റെ പുത്രൻ; സ്വർഗ്ഗത്തിലെ ഭാവിപൗരൻ.
മഞ്ഞുവീണ് ഇലകൊഴിഞ്ഞ് നഗ്നമായി മരവിച്ചു നിൽക്കുന്ന ഒരു വനത്തേക്കാൾ കഷ്ടമാണ് മൃതമായ ഒരാത്മാവിൻ്റെ സ്ഥിതി. എന്നാൽ എളിമ, സന്മനസ്സ്, പ്രായശ്ചിത്തം, ഇവ നിങ്ങളിൽ തറഞ്ഞുകയറിയിട്ടുണ്ടെങ്കിൽ ജീവന് നിങ്ങളിലേക്ക് തിരിയേണ്ടിവരും. വസന്തകാലത്തിലെ വനം പോലെയായിത്തീരും അത്. ദൈവത്തിനായി നിങ്ങൾ പുഷ്പിക്കും. നിത്യം നിലനിൽക്കുന്ന ജീവൻ്റെ ഫലങ്ങൾ നിങ്ങളിലുളവാകും.അത് അവസാനമില്ലാതെ നൂറ്റാണ്ടുകളും നൂറ്റാണ്ടുകളും പിന്നിടും.
ജീവനിലേക്കു വരൂ.. ഉണ്ടെന്ന അവസ്ഥയിൽ മാത്രമായിരിക്കാതെ, ജീവിക്കാൻ ആരംഭിക്കൂ. അപ്പോൾ മരണം അവസാനമായില്ല. പ്രത്യുത, ആരംഭമായിരിക്കും. ഒരിക്കലും അവസാനിക്കാത്ത സമാധാനവും അളക്കാനാവാത്ത സന്തോഷവും നിറഞ്ഞ ഒരു ദിവസത്തിൻ്റെ തുടക്കമായിരിക്കുമത്. ആവശ്യമുള്ളവർക്കെല്ലാം സത്യദൈവത്തിൻ്റെ നാമത്തിൽ ഈ ജീവിതം ഞാൻ വാഗ്ദാനം ചെയ്യുന്നു. ദൈവമക്കളുടെ സ്വാതന്ത്ര്യം അനുഭവിക്കുവാൻ അവർ ജഡികാശങ്ങളും ദുർമോഹങ്ങളും പാദത്തിനടിയിലാക്കി ഞെരിച്ചു കളയണം.
സമാധാനത്തിൽ പോവുക. കർത്താവ് നിങ്ങളോടുകൂടെ ഉണ്ടായിരിക്കട്ടെ."
Sunday, July 26, 2026
കുഞ്ഞാടിൻ്റെ വേഷത്തിൽ ദുഷ്ടമൃഗം
(പരിശുദ്ധ അമ്മ ഫാ.സ്റ്റെഫാനോ ഗോബി വഴി നൽകിയ സന്ദേശം)
"തിരുസഭ നേരിടുന്ന അപകടങ്ങളെപ്പറ്റിയും സഭയ്‌ക്കെതിരായി പ്രയോഗിക്കപ്പെടുന്ന പൈശാചികമായ ഭീഷണിയെപ്പറ്റിയും ഞാൻ നിങ്ങൾക്കു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഈ ലക്ഷ്യം പ്രാപിക്കാനായി കടലിൽനിന്നും പൊങ്ങിവന്ന കറുത്ത മൃഗത്തെ സഹായിക്കാനെന്നവണ്ണം, ഭൂഗർഭത്തിൽ നിന്ന് ആടിൻ്റെതുപോലെ രണ്ടു കൊമ്പുള്ള ഒരു മൃഗവും ഇറങ്ങിവരുന്നു.
വിശുദ്ധഗ്രന്ഥത്തിൽ കുഞ്ഞാട് എപ്പോഴും ബലിയുടെ പ്രതീകമായിട്ടാണ് കാണപ്പെടുന്നത്.
ഒരു കുഞ്ഞാടിനുള്ളതുപോലെ രണ്ടു കൊമ്പുകൾ ഈ മൃഗത്തിൻ്റെ ശിരസ്സിലുണ്ട്. ബലിയുടെ പ്രതീകമായ കൊമ്പുകൾ രണ്ടും പൗരോഹിത്യവുമായി ഗാഢമായി ബന്ധപ്പെട്ടിരിക്കുന്നു.
മൃഗത്തിൻ്റെ നമ്പർ 666
(പരിശുദ്ധ അമ്മ ഫാ.സ്റ്റെഫാനോ ഗോബി വഴി നൽകിയ സന്ദേശം)
വാൽസല്യമുള്ള മക്കളേ, മനുഷ്യവർഗത്തെ മുഴുവൻ ദൈവത്തിനെതിരായി നയിക്കുന്ന ക്രൂരസർപ്പത്തിനെതിരേയുള്ള യുദ്ധത്തിൽ എന്നോടൊത്തു ചേരുവിൻ.
ആത്മാക്കളെ വിനാശത്തിലേക്കു കൂട്ടിക്കൊണ്ടുപോകുന്ന ഫ്രീമേസൺ സംഘമാകുന്ന കറുത്ത മൃഗത്തിനെതിരെയുള്ള യുദ്ധത്തിൽ എന്നോടൊത്തു ചേരുവകൾ.
സഭയുടെ ആന്തരികധാരയ്ക്കുള്ളിൽ നുഴഞ്ഞുകയറി ക്രിസ്തുവിനേയും അവിടുത്തെ സഭയേയും നശിപ്പിക്കുന്ന, കുഞ്ഞാടിൻ്റെ വേഷമുള്ള മൃഗത്തിനെതിരേ പോരാടാൻ എന്നോടൊത്തു ചേരുവിൻ. ഈ ലക്ഷ്യം പ്രാപിക്കാനായി ഒരു പുതിയ വിഗ്രഹത്തെ, അതായത്, ഒരു അസത്യക്രിസ്തുവിനെയും ഒരു അസത്യസഭയെയും സൃഷ്ടിക്കുവാൻ ഫ്രീമേസൺ സംഘം കിണഞ്ഞു പരിശ്രമിക്കുകയാണ്.
ഈ സഭാതല മേസൺ സംഘം, നിർദ്ദേശങ്ങളും അധികാരങ്ങളും മേസൺ ലോഡ്ജുകളിൽ സ്വീകരിച്ചുകൊണ്ട് എല്ലാവരേയും ഓരോ രഹസ്യ ഘടകങ്ങളുടെ ഭാഗമായി തീർക്കുവാൻ പരമരഹസ്യമായി പ്രവർത്തിക്കുന്നു. പണത്തിനായി ബുദ്ധിമുട്ടുന്നവരെ പല സാധനങ്ങളും നൽകി സംതൃപ്‌തരാക്കുന്നു. തങ്ങളുടെ അംഗസംഖ്യ വർദ്ധിപ്പിക്കുന്നവരെ പ്രധാനപ്പെട്ട ഉദ്യോഗങ്ങൾ നൽകി സഹായിക്കുകയും അവരുമായി സഹകരിക്കുവാൻ വിസമ്മതിക്കുന്നവരെ വിദഗ്ദ്ധമായി മാറ്റി നിർത്തുകയും ചെയ്യുന്നു.
Friday, October 1, 2021
യുഗാന്ത്യത്തിനായി ഒരുങ്ങുക
യുഗാന്ത്യത്തിനും ക്രിസ്തുനാഥൻ്റെ രണ്ടാം വരവിനും തൊട്ടു മുമ്പുളള ശുദ്ധീകരണ നാളുകളിലാണ് നാമിപ്പോൾ ജീവിക്കുന്നത്. ലോകമെമ്പാടും സംഭവിച്ചുകൊണ്ടിരിക്കുന്ന ഭയാനകവും തുടർച്ചയായതുമായ പ്രകൃതിക്ഷോഭങ്ങളും മറ്റു ദുരന്തസംഭവങ്ങളുമെല്ലാം അതാണു സൂചിപ്പിക്കുന്നത്.
2017 ഓഗസ്റ്റിൽ, ഒരു ദർശകനിലൂടെ ഈശോ വെളിപ്പെടുത്തി: "എത്രയോ പ്രാവശ്യം ഞാൻ നിങ്ങൾക്കു മുന്നറിയിപ്പുകൾ നൽകി.. എൻ്റെ കുഞ്ഞുങ്ങളേ, നിങ്ങളുടെ കൺമുമ്പിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന ദുരന്തങ്ങൾ കാണാതിരിക്കാനും മാത്രം അന്ധരാണോ നിങ്ങൾ? നിന്ന നിൽപ്പിൽ ആളുകളും സ്ഥലങ്ങളും ഇല്ലാതാകുന്നത് നിങ്ങൾ കാണുന്നു.. എന്നിട്ടും നിങ്ങൾക്കു മാറ്റം വരുന്നില്ല.."
2019 മെയ്മാസത്തിൽ നൽകിയ സന്ദേശത്തിൽ ദൈവപിതാവ് പറയുന്നു: "പ്രവചിക്കപ്പെട്ട കാര്യങ്ങൾ ഓരോന്നായി നിറവേറുന്നത് നിങ്ങൾ കാണും. ഇതാണ് സമയം.
തിന്മയുടെ അഴിഞ്ഞാട്ടമാണ് ലോകത്തിലിപ്പോൾ നടക്കുന്നത്. മൃഗങ്ങളേക്കാൾ മോശമായി ജീവിച്ചിട്ട് എൻ്റെ രാജ്യത്തിൽ പ്രവേശിക്കാമെന്ന വ്യാമോഹം നിങ്ങൾക്കു വേണ്ടാ.. മാനസാന്തരപ്പെടുന്നില്ലെങ്കിൽ വലിയ ശിക്ഷ വരുമെന്ന് പഴയനിയമകാലത്ത് ഞാൻ നോഹ വഴി ജനത്തെ അറിയിച്ചു. ആരും വിശ്വസിച്ചില്ല. അതിൻ്റെ ഫലം അവർ അനുഭവിച്ചു. അതുപോലെ, ലോകമെമ്പാടുമുളള അനേകരിലുടെ ഇപ്പോൾ ഞാൻ സന്ദേശങ്ങൾ നൽകുന്നു. സ്വീകരിക്കാത്തവർ എന്നെന്നേക്കുമായി നശിക്കും."
അഞ്ചും ആറും പ്രമാണങ്ങളുടെ ലംഘനമാണ് (അബോർഷൻ, വ്യഭിചാരം, അവിഹിതബന്ധങ്ങൾ, സ്വവർഗ ബന്ധങ്ങൾ, പിഞ്ചുകുഞ്ഞുങ്ങളെ ദുരുപയോഗിക്കുന്നത്) ഇപ്പോഴത്തെ ഏറ്റവും വലിയ പാപമെന്നും ഈ അവസ്ഥ തുടരാൻ ഇനി അനുവദിക്കില്ലെന്നും തൻ്റെ നീതി ഉടൻ നടപ്പാകുമെന്നും അതോടെ ലോകത്തിൽ തിന്മ ഇല്ലാതാകുമെന്നും ഈശോയും സന്ദേശം നൽകുന്നു. ഈശോ പറയുന്നു: "മനുഷ്യർക്ക് മാനസാന്തരം വരണമെന്ന് അവർ മനസ്സിലാക്കുന്നതിനായി പ്രകൃതിക്ഷോഭങ്ങളിലുടെ ഞാൻ മുന്നറിയിപ്പു നൽകുന്നു. എന്നാൽ, അധികം പേരും അതു ഗൗനിക്കുന്നില്ല. ഇവ കാണുമ്പോൾ നിങ്ങൾ പാപവഴിയിലാണെന്നു മനസ്സിലാക്കണം. പീഢനകാലം തൊട്ടടുത്തെത്തിയെന്നും പിശാചിൻ്റെ ഭരണം അവസാനിക്കാൻ പോകയാണെന്നും ഭൂമിക്കൊരു സമാധാനകാലം ഞാൻ കൊണ്ടുവരുമെന്നും ഗ്രഹിച്ചുകൊളളുക... അനുതപിച്ച് ഒരുങ്ങുക. ആകാശത്തിൽ അടയാളം കാണുമ്പോൾ കൃപയിലായിരിക്കണം.."
പരിശുദ്ധ അമ്മ പറയുന്നു: "ദൈവനീതിയുടെ പാനപാത്രം നിറഞ്ഞുകഴിഞ്ഞു; അതു മുഴുവനായി നിറഞ്ഞു കവിഞ്ഞൊഴുകുന്നു. ഇക്കാലത്ത് മനുഷ്യരിൽ ഭൂരിഭാഗവും കർത്താവിൻ്റെ പത്തു പ്രമാണങ്ങൾ അനുസരിക്കുന്നില്ല. നിങ്ങളുടെ ദൈവം പരസ്യമായി അവഹേളിക്കപ്പെടുന്നു, നിഷേധിക്കപ്പെടുന്നു, അവിടുത്തേക്കെതിരേ ദൂഷണം പറയപ്പെടുന്നു. കർത്താവിൻ്റെ ദിവസം ആചരിക്കാത്തവരുടെ എണ്ണം കുടിക്കൂടി വരുന്നു.
ഓരോ വർഷവും ലോകമാസകലം ലക്ഷക്കണക്കിനു നിരപരാധികളായ ശിശുക്കൾ അവരുടെ മാതാക്കളുടെ ഉദരങ്ങളിൽ വച്ചുതന്നെ വധിക്കപ്പെടുന്നു. കൊലപാതകങ്ങൾ, മോഷണങ്ങൾ, അക്രമങ്ങൾ, ബലാൽക്കാരങ്ങൾ, തുടങ്ങിയവയുടെ എണ്ണം കൂടിക്കൂടി വരുന്നു.
ലൈംഗികപാപം, ദുഷിച്ച ജലപ്രവാഹം പോലെ എങ്ങും പ്രചരിക്കുന്നു. സാമൂഹ്യമാധ്യമങ്ങളത്രേ ഇതിനിത്ര പ്രചാരം നൽകുന്നത്. ടെലിവിഷനും കംപ്യൂട്ടറുകളും പാപവശീകരണത്തിൻ്റേയും വഷളത്തത്തിൻ്റേയും സൂക്ഷ്മവും പൈശാചികവുമായ ഒരുപകരണമായി ഓരോ കുടുംബത്തിലും നുഴഞ്ഞു കയറുന്നു. അതിൻ്റെ ബലിയാടുകൾ, യാതൊരു സംരക്ഷണവും ലഭിക്കാത്ത കുഞ്ഞുങ്ങളും യുവാക്കളുമാണ്. അവരെ ഞാൻ ഒരമ്മയുടെ ആർദ്രമായ ഉത്കണ്ഠയോടെ വീക്ഷിക്കുന്നു.
ദൈവനീതി തയാറാക്കി വച്ചിരിക്കുന്ന ശിക്ഷയിൽ നിന്ന് ലോകത്തെ രക്ഷിക്കാൻ പ്രാർത്ഥനയുടേയും പരിഹാര പ്രായശ്ചിത്തങ്ങളുടേയും പ്രബലശക്തിക്കു മാത്രമേ കഴിയുകയുളളൂ. എന്നാൽ, പശ്ചാത്തപിക്കുന്നതിനുളള ഓരോ അഭ്യർത്ഥനയും ലോകം മർക്കടമുഷ്ടിയോടെ തളളിക്കളയുന്നു..."
Thursday, September 30, 2021
ആൾമാറാട്ടക്കാരനായ കർദിനാൾ
Thursday, September 23, 2021
ആറാം മുദ്ര പൊട്ടിക്കാറായിരിക്കുന്നു
ഈശോ പറയുന്നു:
"ആറാം മുദ്ര പൊട്ടിക്കാറായിരിക്കുന്നു (വെളിപാട് 6:12). നിങ്ങളെല്ലാം അന്ധകാരത്തിൽ ആഴ്ത്തപ്പെടാൻ പോകുന്നു. അൽപം പോലും വെളിച്ചം ഉണ്ടായിരിക്കുകയില്ല. കാരണം, പാതാളത്തിൽ നിന്ന് കോരിയൊഴിക്കപ്പെടുന്ന പുക, വലിയൊരു ചൂളയിൽ നിന്ന് വമിക്കുന്ന പുക പോലെ ഉയർന്ന് സൂര്യനെയും ആകാശത്തെയും ഇരുളിലാഴ്ത്തും (വെളിപാട് 9:2).
കണ്ടുകൊള്ളുക !എൻ്റെ നാലു മാലാഖമാർ ഇപ്പോൾ ആകാംക്ഷയോടെ എൻ്റെ സിംഹാസനത്തിനു ചുറ്റും എൻ്റെ ആജ്ഞ കാത്തുനിൽക്കുകയാണ്. ഇടിനാദം കേൾക്കുകയും മിന്നൽപ്രഭ കാണുകയും ചെയ്യുമ്പോൾ ഓർത്തുകൊള്ളുക, എൻ്റെ നീതിവിധിയുടെ മണിക്കൂർ സമാഗതമായിരിക്കുന്നു എന്ന്.
ഭൂമി ഇളകുകയും അതിൻ്റെ അച്ചുതണ്ടിൽ ഒരു ഉൽക്ക പോലെ കറങ്ങുകയും പർവ്വതങ്ങളെയും ദ്വീപുകളെയും വേരോടെ പിഴുതെറിയുകയും ചെയ്യും.
രാജ്യങ്ങൾ മുഴുവൻ നശിപ്പിക്കപ്പെടും. മുകളിലേക്കു തെറുത്തു കയറുന്ന ഒരു ചുരുൾ പോലെ ആകാശം അപ്രത്യക്ഷമാകും (വെളിപാട് 6:14) എല്ലാ ജനങ്ങളും മരണവേദനയിൽ പിടയും ... അവിശ്വാസിക്ക് ദുരിതം! അന്ധകാരത്തിൻ്റെ മണിക്കൂർ വരുമ്പോൾ നിങ്ങളുടെ ഉള്ള് ഞാൻ തുറന്നുകാട്ടും. നിങ്ങളുടെ ആത്മാവിൻ്റെ അകം ഞാൻ പുറത്തു കൊണ്ടുവരും. കരി പോലെ കറുത്ത നിങ്ങളുടെ ആത്മാവിനെ നിങ്ങൾ കാണുമ്പോൾ അഭൂതപൂർവമായ ഒരസ്വാസ്ഥ്യം നിങ്ങൾ അനുഭവിക്കുകയും ചുറ്റും കാണുന്ന അന്ധകാരത്തെക്കാൾ കടുപ്പമേറിയതാണ് ഉള്ളിലെ അന്ധകാരമെന്നു പറഞ്ഞ് ഹൃദയവേദനയോടെ നിങ്ങൾ നെഞ്ചത്തടിച്ചു കരയുകയും ചെയ്യും.
ലോകരാജ്യങ്ങളെ എൻ്റെ നീതി കാണിച്ചുകൊടുക്കുന്നത് ഇങ്ങനെയായിരിക്കും. ആ മണിക്കൂർ ആഗതമാകുമ്പോൾ എല്ലാ രാജ്യങ്ങളും എൻ്റെ വിധിവാചകം കേൾക്കും. "
(From "The True Life in God" - messages given by Jesus to Vassula Ryden)
