ജാലകം നിത്യജീവൻ: ആത്മാക്കളെ നേടാത്ത പുരോഹിതർ

nithyajeevan

nithyajeevan

Saturday, August 8, 2026

ആത്മാക്കളെ നേടാത്ത പുരോഹിതർ

 (ഹംഗറിയിലെ സി. നതാലിയയ്ക്കു ഈശോ നൽകിയ സന്ദേശം)

സിസ്റ്റർ പറയുന്നു:

ഒരിക്കൽ ഈശോയെ ഒരു യാചകന്റെ വേഷത്തിൽ കണ്ട് ഞാൻ സ്തംഭിച്ചു പോയി. ഞാൻ അനുകമ്പയോടെ ചോദിച്ചു: "ഈശോയെ, അങ്ങ് എവിടെപോയതാ?"

"ഞാൻ എന്റെ പുരോഹിതരെ കാണാൻ പോയി."

"അവരിൽ നിന്ന് അങ്ങേക്ക് എന്തായിരുന്നു വേണ്ടത്? "

"ഞാൻ അവരോട് ആത്മാക്കളെ ആവശ്യപ്പെട്ടു. "

"എന്നിട്ട് ആരെയെങ്കിലും അങ്ങേക്ക് കിട്ടിയോ? "

"ഇല്ല: കിട്ടിയില്ല."

"എന്റെ പ്രിയ ഈശോയെ, എന്തുകൊണ്ടാണ് അവർ അങ്ങേക്ക് ആത്മാക്കളെ തരാതിരുന്നത്? "

കാരണം, ആത്മാക്കളെ നേടുന്നതിലുപരിയായി സ്വന്തം കാര്യങ്ങളിൽ അവർ മുഴുകിയിരിക്കുകയാണ്. പുരോഹിതർ അവിശ്രാന്തം ആത്മാക്കളുടെ രക്ഷയ്ക്കു വേണ്ടി പ്രയത്നിക്കണം. അവർ സ്വയം പരിത്യജിച്ചു കൊണ്ട് എല്ലാ വിധ സന്തോഷങ്ങളും ഉപേക്ഷിക്കണം. എന്നാൽ, അവരത് ചെയ്യുന്നില്ല. കുരിശിൽ നിന്ന്, 'പിതാവേ, അവരിൽ ആരും നശിച്ചു പോകാതിരിക്കുന്നതിന് അവരുടെ ആത്മക്കളെ അങ്ങേക്ക് ഭരമേൽപ്പിക്കുന്നു' എന്നു ഞാൻ പ്രാർത്ഥിച്ചിട്ടു പോലും അവരെ ഇപ്പോൾ ശൂന്യാവസ്ഥയിൽ വിട്ടു  പോന്നിരിക്കുകയാണ്. ആ അവസ്ഥയിൽ എന്നുമെന്നും അവർ തുടർന്ന് അവസാനവിധിക്കായി എത്താതിരിക്കുന്നതിന് എന്റെ മകളേ, എന്റെ പുരോഹിതർക്കു വേണ്ടി നീ രാപ്പകൽ പ്രാർത്ഥിക്കണം. അവർക്കുവേണ്ടി എല്ലാ ത്യാഗപ്രവൃത്തികളും ചെയ്യണം."