ജാലകം നിത്യജീവൻ: July 2026

nithyajeevan

nithyajeevan

Tuesday, July 28, 2026

ദിവസങ്ങളുടെ ക്രമീകരണം:

ഈശോയുടെ സന്ദേശം:

      എൻ്റെ കുഞ്ഞേ, ഞാൻ നിൻ്റെ ദിവസങ്ങൾ ക്രമീകരിക്കാം.

തിങ്കൾ 
          സഹിക്കുന്ന ആത്മാക്കൾക്കു വേണ്ടിയുളള ദിവസം. നീ എന്തു ചെയ്യുമ്പോഴും അവരെ സഹായിക്കാനുളള തീവ്രമായ ആഗ്രഹം നിനക്കുണ്ടായിരിക്കണം. എന്നോടൊപ്പം നീ, അവരെത്രയും വേഗം എൻ്റെ സാന്നിദ്ധ്യത്തിലെത്താനായി സഹായിക്കണം. കർശനമായി ഉപവാസമെടുക്കണം. ഈ അപേക്ഷ നിന്നോടു മാത്രമല്ല, എല്ലാവരോടും കൂടിയാണ്. തിങ്കളാഴ്ച ഉപവസിക്കുന്ന ഒരാൾ, എൻ്റെ അമ്മയുടെ വിമലഹൃദയത്തിലെ സ്നേഹാഗ്നിജ്വാല വഴി ശുദ്ധീകരണസ്ഥലത്തുളള ഒരു പുരോഹിതനെ സ്വതന്ത്രനാക്കും. ഈ ജോലി നിർവഹിക്കുന്നവർ മരണമടയുമ്പോൾ, ഇതേ അനുഗ്രഹം എൻ്റെ അമ്മയിൽ നിന്ന് സ്വീകരിക്കുകയും മരണത്തിൻറെ എട്ടാം ദിവസം മോചിപ്പിക്കുകയും ചെയ്യും.  ഇത് എൻ്റെ അഞ്ചു തിരുമുറിവുകളുടെ യോഗ്യതയാൽ എൻ്റെ അമ്മയുടെ വിമലഹൃദയത്തിൻ്റെ സ്നേഹാഗ്നിജ്വാല വഴി നിങ്ങൾക്കായി നേടിയതാണ്.

ചൊവ്വാഴ്ച്ച 
               ഇതു നിൻ്റെ കുടുംബാംഗങ്ങൾക്ക് വേണ്ടിയുള്ള ദിവസമാണ്. അവരെ എൻ്റെ അമ്മയ്ക്കും എനിക്കും സമർപ്പിക്കുക. അവരെ അമ്മ സംരക്ഷിച്ചു കൊള്ളും.

ബുധനാഴ്ച്ച 

         ഇതു ദൈവവിളിക്കായി പ്രാർത്ഥിക്കേണ്ട ദിവസമാണ്. അനേകം സമർപ്പണബോധമുള്ള യുവാക്കൾ പൗരോഹിത്യം സ്വീകരിക്കാൻ പ്രാർത്ഥിക്കുക. വിശുദ്ധ ജീവിതത്തിനുള്ള ആഗ്രഹം അവരിൽ പലരുമുണ്ട്. എന്നാൽ സഹായിക്കാനാരുമില്ല. അതുകൊണ്ട് പാതി മനസ്സോടെ ഒന്നും ചെയ്യരുത്. രാത്രി ജാഗരണ പ്രാർത്ഥന നടത്തി അവർക്കുവേണ്ട അനുഗ്രഹങ്ങൾ നേടിയെടുക്കാം.

വ്യാഴ 
       ദിവ്യകാരുണ്യത്തിനുള്ള പ്രായശ്ചിത്ത ദിവസമായി ഇത് ആചരിക്കുക. നാലു മണിക്കൂർ എൻ്റെ മുൻപിൽ ചെലവഴിക്കുക. എനിക്കെതിരായി ചെയ്യപ്പെടുന്ന അനീതികൾക്കെതിരെ എന്നെ ആശ്വസിപ്പിച്ചു കൊണ്ട് ആരാധിക്കുക. എൻ്റെ പീഡാസഹനത്തിലും കഠിന വേദനയിലും നീ മുഴുകുക. ഇതുവഴി നിങ്ങൾക്ക് ധാരാളം ആത്മീയ അനുഗ്രഹങ്ങൾ ലഭിക്കും.

വെള്ളിയാഴ്ച 
     നിൻ്റെ ഹൃദയം നിറയെ സ്നേഹവുമായി എൻ്റെ സഹനങ്ങളെപ്പറ്റി ധ്യാനിക്കുക. 
എൻ്റെ കുഞ്ഞുങ്ങളെ, എൻ്റെ ത്യാഗങ്ങളെപ്പറ്റി ധ്യാനിച്ചാൽ നിങ്ങളുടെ ആത്മാവ് കൃപയാൽ നിറയും.

ശനിയാഴ്ച 
  നമ്മുടെ അമ്മയുടെ ദിവസം. അവളെ ഈ ദിവസം പ്രത്യേകമായ സ്നേഹത്തോടെ ബഹുമാനിക്കുക.
 

Monday, July 27, 2026

ജീവനും മരണവും


ഈശോ ജനക്കൂട്ടത്തോട് സംസാരിക്കുന്നു.
"വചനത്തിനായി നോക്കിയിരിക്കുന്ന നിങ്ങൾക്കു സമാധാനം. ജീവനെക്കുറിച്ചും മരണത്തെക്കുറിച്ചും പരിഗണിക്കുമ്പോഴും ഈ രണ്ടു പദങ്ങൾ എന്നു വിളിക്കുന്നത് ഒരു കാലഘട്ടത്തെയാണ്. അതായത് - അമ്മയുടെ ഉദരത്തിൽ നിന്നു ജനിച്ച്, ശ്വസിക്കാൻ തുടങ്ങി, ഭക്ഷണം കഴിച്ചുതുടങ്ങി, ചലിക്കുവാനും പ്രവർത്തിക്കുവാനും ചിന്തിക്കുവാനും തുടങ്ങി, അങ്ങനെ പോകുന്ന ഒരു കാലഘട്ടത്തെയാണ്. മരണം എന്നു വിളിക്കുന്നതാകട്ടെ, ശ്വാസോച്ഛാസം നിന്നുപോയി, ഭക്ഷണം കഴിക്കാതെയായി, ചലനവും ചിന്തയും പ്രവൃത്തിയുമെല്ലാം നിന്നുപോയി, തണുത്ത് ശവകുടീരത്തിലേക്ക് പോകാൻ പാകമായിത്തീരുന്ന അവസ്ഥയും... എന്നാൽ അതങ്ങനെയല്ല. ജീവനെന്നാണെന്ന് നിങ്ങൾ മനസ്സിലാക്കണമെന്ന് ഞാനാഗ്രഹിക്കുന്നു. ജീവനു യോജിച്ച പ്രവൃത്തികളെന്താണെന്നു ചൂണ്ടിക്കാട്ടുവാനും ആഗ്രഹിക്കുന്നു. ഉണ്ടായിരിക്കുക എന്നതല്ല ജീവന്. ഉണ്ടായിരിക്കുക എന്നത് ജീവനുമല്ല. ഈ തൂണുകൾക്ക്മേൽ പടരുന്നു കിടക്കുന്നു മുന്തിരിവള്ളി 'ഉണ്ട്'. എന്നാൽ അതിന് ഞാൻ പറയുന്ന ജീവനില്ല. അതുപോലെ, അവിടെ അകലെയുള്ള മരത്തിൽ കെട്ടിയിരിക്കുന്ന, കരയുന്ന ആടിൻ അസ്തിത്വമുണ്ട്. എന്നാൽ അതിന് ഞാൻ പറയുന്ന ജീവനില്ല. ഞാൻ പറയുന്ന ജീവന് , ശരീരത്തിൻ്റെ അസ്തിത്വത്തോടെ ആരംഭിക്കുന്നതല്ല; മാസത്തിൻ്റെ അന്ത്യത്തോടെ അവസാനിക്കുന്നു. ഞാൻ പരാമർശിക്കുന്ന ജീവന് അമ്മയുടെ ഉദരത്തിലല്ല ആരംഭിക്കുന്നത്; ഒരു ശരീരത്തിൽ വസിക്കാൻ ദൈവം ഒരാത്മാവിനെ സൃഷ്ടിക്കുമ്പോഴാണ് ആ ജീവൻ ആരംഭിക്കുന്നത്. ആ ജീവന് അവസാനിക്കുന്നത് പാപം അതിനെ കൊല്ലുമ്പോഴാണ്.
മനുഷ്യൻ ആദ്യം ഒരു വിത്താണ്. വളരുന്ന ഒരു വിത്ത്; മാംസളമായ ഒരു വിത്ത്. ധാന്യങ്ങളുടേയും പഴങ്ങളുടേയും വിത്തു പോലെയല്ല. ആദ്യം അവൻ്റെ രൂപം പ്രാപിക്കുന്നത് ഒരു മൃഗമായി. എന്നാൽ ശാരീരികമല്ലാത്ത ഭാഗം,   
അതായത്  ആത്മാവ്, അതിലേക്കു നിവേശിക്കപ്പെടുന്നു. ഈ അരൂപി വളരെ ശക്തിയുള്ളതാണ് ആത്മീയജീവനാണ്. ഈ നിവേശനം കഴിയുമ്പോൾ ഭ്രൂണം ചലനമുള്ള ഒരു ചങ്കു മാത്രമായിരിക്കില്ല. സൃഷ്ടാവിൻ്റെ ചിന്തകനുസൃതമായി അതു ജീവിക്കുന്നു; അത് മനുഷ്യനായിത്തീരുന്നു. ദൈവത്തിൻ്റെ ഛായയിലും ദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട ദൈവത്തിൻ്റെ പുത്രൻ; സ്വർഗ്ഗത്തിലെ ഭാവിപൗരൻ. 
 
ഇതു സംഭവിക്കണമെങ്കിൽ ജീവൻ തുടരണം. മനുഷ്യനല്ലാതായിക്കഴിയുമ്പോഴും, അതായത് മരിച്ചു കുഴിഞ്ഞാലും മനുഷ്യൻ്റെ ഛായയിൽ അവന് ആയിരിക്കുവാൻ കഴിയും. അതുകൊണ്ടാണ് ഞാൻ പറയുന്നത് ജീവിതം ആരംഭിക്കുന്നത് മാസത്തിൻ്റെ ആരംഭത്തിലല്ല; അതവസാനിക്കുന്നത് മാസത്തിൻ്റെ അവസാനത്തിലുമല്ല എന്ന്. ജനിക്കുന്നതിനു മുമ്പ് ജീവിതം ആരംഭിക്കുന്നു; ജീവിതം ഒരിക്കലും അവസാനിക്കുന്നില്ല. കാരണം, ആത്മാവ് മരിക്കയില്ല. അതായത് ഇല്ലായ്മയായിത്തീരുന്നില്ല. പാപം വഴി അതിൻ്റെ ലക്ഷ്യത്തിന് അത് മരിച്ചതായിത്തീരുന്നു. ലക്ഷ്യം സ്വർഗ്ഗമാണ്. കൃപാവരത്തിനു മരിക്കാൻ കഴിയുമ്പോൾ അതിൻ്റെ സൗഭാഗ്യകരമായ ലക്ഷ്യത്തിന് മരിച്ചതായിത്തീരുന്നു. എന്നാൽ ശിക്ഷയ്ക്കായി അത് ജീവിതം തുടരുന്നു. നിത്യതയോളം തുടരുന്നു. എന്നാൽ ആത്മീയജീവന് ഭദ്രമായി സംരക്ഷിക്കപ്പെടുന്നു നിത്യതയിലേക്ക് സൃഷ്ടാവിനെപ്പോലെ ആനന്ദത്തോടെ ചെന്നുചേരുന്നു.
 

മഞ്ഞുവീണ് ഇലകൊഴിഞ്ഞ് നഗ്നമായി മരവിച്ചു നിൽക്കുന്ന ഒരു വനത്തേക്കാൾ കഷ്ടമാണ് മൃതമായ ഒരാത്മാവിൻ്റെ സ്ഥിതി. എന്നാൽ എളിമ, സന്മനസ്സ്, പ്രായശ്ചിത്തം, ഇവ നിങ്ങളിൽ തറഞ്ഞുകയറിയിട്ടുണ്ടെങ്കിൽ ജീവന് നിങ്ങളിലേക്ക് തിരിയേണ്ടിവരും. വസന്തകാലത്തിലെ വനം പോലെയായിത്തീരും അത്. ദൈവത്തിനായി നിങ്ങൾ പുഷ്പിക്കും. നിത്യം നിലനിൽക്കുന്ന ജീവൻ്റെ ഫലങ്ങൾ നിങ്ങളിലുളവാകും.അത് അവസാനമില്ലാതെ നൂറ്റാണ്ടുകളും നൂറ്റാണ്ടുകളും പിന്നിടും.
ജീവനിലേക്കു വരൂ.. ഉണ്ടെന്ന അവസ്ഥയിൽ മാത്രമായിരിക്കാതെ, ജീവിക്കാൻ ആരംഭിക്കൂ. അപ്പോൾ മരണം അവസാനമായില്ല. പ്രത്യുത, ​​ആരംഭമായിരിക്കും. ഒരിക്കലും അവസാനിക്കാത്ത സമാധാനവും അളക്കാനാവാത്ത സന്തോഷവും നിറഞ്ഞ ഒരു ദിവസത്തിൻ്റെ തുടക്കമായിരിക്കുമത്. ആവശ്യമുള്ളവർക്കെല്ലാം സത്യദൈവത്തിൻ്റെ നാമത്തിൽ ഈ ജീവിതം ഞാൻ വാഗ്ദാനം ചെയ്യുന്നു. ദൈവമക്കളുടെ സ്വാതന്ത്ര്യം അനുഭവിക്കുവാൻ അവർ ജഡികാശങ്ങളും ദുർമോഹങ്ങളും പാദത്തിനടിയിലാക്കി ഞെരിച്ചു കളയണം.


സമാധാനത്തിൽ പോവുക. കർത്താവ് നിങ്ങളോടുകൂടെ ഉണ്ടായിരിക്കട്ടെ."

(ദൈവമനുഷ്യൻറെ സ്നേഹഗീതയിൽ നിന്ന്)

Sunday, July 26, 2026

കുഞ്ഞാടിൻ്റെ വേഷത്തിൽ ദുഷ്ടമൃഗം

 (പരിശുദ്ധ അമ്മ ഫാ.സ്റ്റെഫാനോ ഗോബി വഴി നൽകിയ സന്ദേശം)

                "തിരുസഭ നേരിടുന്ന അപകടങ്ങളെപ്പറ്റിയും സഭയ്‌ക്കെതിരായി പ്രയോഗിക്കപ്പെടുന്ന  പൈശാചികമായ ഭീഷണിയെപ്പറ്റിയും ഞാൻ നിങ്ങൾക്കു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

ഈ ലക്‌ഷ്യം പ്രാപിക്കാനായി കടലിൽനിന്നും പൊങ്ങിവന്ന കറുത്ത മൃഗത്തെ സഹായിക്കാനെന്നവണ്ണം, ഭൂഗർഭത്തിൽ നിന്ന് ആടിൻ്റെതുപോലെ രണ്ടു കൊമ്പുള്ള ഒരു മൃഗവും ഇറങ്ങിവരുന്നു.             

വിശുദ്ധഗ്രന്ഥത്തിൽ കുഞ്ഞാട് എപ്പോഴും ബലിയുടെ പ്രതീകമായിട്ടാണ് കാണപ്പെടുന്നത്. 

ഒരു കുഞ്ഞാടിനുള്ളതുപോലെ രണ്ടു കൊമ്പുകൾ ഈ മൃഗത്തിൻ്റെ ശിരസ്സിലുണ്ട്. ബലിയുടെ പ്രതീകമായ കൊമ്പുകൾ രണ്ടും പൗരോഹിത്യവുമായി ഗാഢമായി ബന്ധപ്പെട്ടിരിക്കുന്നു.  

മൃഗത്തിൻ്റെ നമ്പർ 666

 (പരിശുദ്ധ അമ്മ ഫാ.സ്റ്റെഫാനോ ഗോബി വഴി നൽകിയ സന്ദേശം)

വാൽസല്യമുള്ള മക്കളേ, മനുഷ്യവർഗത്തെ മുഴുവൻ ദൈവത്തിനെതിരായി നയിക്കുന്ന ക്രൂരസർപ്പത്തിനെതിരേയുള്ള യുദ്ധത്തിൽ എന്നോടൊത്തു ചേരുവിൻ. 

ആത്മാക്കളെ വിനാശത്തിലേക്കു കൂട്ടിക്കൊണ്ടുപോകുന്ന ഫ്രീമേസൺ സംഘമാകുന്ന കറുത്ത മൃഗത്തിനെതിരെയുള്ള യുദ്ധത്തിൽ  എന്നോടൊത്തു ചേരുവകൾ.

സഭയുടെ ആന്തരികധാരയ്ക്കുള്ളിൽ നുഴഞ്ഞുകയറി ക്രിസ്തുവിനേയും അവിടുത്തെ സഭയേയും നശിപ്പിക്കുന്ന, കുഞ്ഞാടിൻ്റെ വേഷമുള്ള മൃഗത്തിനെതിരേ പോരാടാൻ  എന്നോടൊത്തു ചേരുവിൻ. ഈ ലക്ഷ്യം പ്രാപിക്കാനായി ഒരു പുതിയ വിഗ്രഹത്തെ, അതായത്, ഒരു അസത്യക്രിസ്തുവിനെയും ഒരു അസത്യസഭയെയും സൃഷ്ടിക്കുവാൻ  ഫ്രീമേസൺ സംഘം കിണഞ്ഞു പരിശ്രമിക്കുകയാണ്.

ഈ സഭാതല  മേസൺ സംഘം, നിർദ്ദേശങ്ങളും അധികാരങ്ങളും മേസൺ ലോഡ്ജുകളിൽ സ്വീകരിച്ചുകൊണ്ട് എല്ലാവരേയും ഓരോ രഹസ്യ ഘടകങ്ങളുടെ ഭാഗമായി തീർക്കുവാൻ പരമരഹസ്യമായി പ്രവർത്തിക്കുന്നു. പണത്തിനായി ബുദ്ധിമുട്ടുന്നവരെ പല സാധനങ്ങളും നൽകി സംതൃപ്‌തരാക്കുന്നു. തങ്ങളുടെ അംഗസംഖ്യ വർദ്ധിപ്പിക്കുന്നവരെ പ്രധാനപ്പെട്ട ഉദ്യോഗങ്ങൾ നൽകി സഹായിക്കുകയും അവരുമായി സഹകരിക്കുവാൻ വിസമ്മതിക്കുന്നവരെ വിദഗ്ദ്ധമായി മാറ്റി നിർത്തുകയും ചെയ്യുന്നു.